KeralaLatest NewsNews

പള്ളിയിലെ ആരാധനയുമായി ബന്ധപ്പെട്ട തര്‍ക്കകേസുകളില്‍ വിധി ഇന്ന്

കൊച്ചി: പള്ളികളിലെ ആരാധനയുമായി ബന്ധപ്പെട്ട തര്‍ക്കകേസുകളില്‍ ഹൈക്കോടതി വിധി ഇന്ന്. കായംകുളം കട്ടച്ചിറ സെന്റ് മേരീസ് പള്ളി, എറണാകുളം വരിക്കോലി പള്ളി എന്നിവിടങ്ങളിലെ ആരാധനയുമായി ബന്ധപ്പെട്ട് ഓര്‍ത്തഡോക്‌സ് യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിലാണ് ഹൈക്കോടതി വിധി പറയുന്നത്.

കോടതി ഉത്തരവനുസരിച്ച് പള്ളിയില്‍ പ്രവേശിക്കാനെത്തിയപ്പോള്‍ യാക്കോബായ വിഭാഗം തടഞ്ഞെന്നും ആരാധന നടത്താന്‍ പൊലീസ് സുരക്ഷ വേണമെന്നുമാണ് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ ആവശ്യം. എന്നാല്‍ കോടതി ഉത്തരവിനെ ഓര്‍ത്തഡോക്‌സ് വിഭാഗം ദുര്‍വ്യാഖ്യാനം ചെയ്യുകയാണ് എന്നാണ് യാക്കോബായ വിഭാഗത്തിന്റെ നിലപാട്. ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് സുരക്ഷ നല്‍കുന്നതില്‍ എതിര്‍പ്പില്ലെന്ന് സംസ്ഥാന സര്‍ക്കാരും കോടതിയെ അറിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button