
കുറുപ്പംപടി പട്ടാപ്പകല്‍ അസം സ്വദേശിനിയെയും ഭര്‍ത്താവിനെയും അക്രമിച്ച സംഭവത്തില്‍ 3 പേരെ അറസ്റ്റ് ചെയ്തു. എരമല്ലൂര്‍ കാഞ്ഞിരക്കുഴി ഷിഹാബ്(30), ഇരമല്ലപ്പടി കാഞ്ഞിരക്കുഴി ആസിഫ് കെ.ഷാജി(19) , ഇരമല്ലൂര്‍ പാറയ്ക്കല്പുത്തന്പുര പി.എം.അസ്കര്‍(20) എന്നിവരാണു പിടിയിലായത്. ഓള്‍ഡ് മുവാറ്റുപുഴ റോഡില്‍ മുറത്തോടിനു സമീപം മാവിന്‍ചുവട്ടില്‍ കട നടത്തുന്ന തലാബ് അലിക്കും ഭാര്യയ്ക്കും നേരെയാണ് ആക്രമണമുണ്ടായത്. കടയിലെത്തിയ യുവാക്കള്‍ യുവതിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചപ്പോള്‍ ഭര്‍ത്താവ് തടഞ്ഞു. ഭര്‍ത്താവിനെ തലക്കടിച്ചു പരുക്കേല്പിച്ചു. യുവതിക്കും പരുക്കേറ്റു. പ്രതികളെ റിമാന്‍ഡ് ചെയ്തു. കുറുപ്പംപടി സിഐ: കെ.ആര്. മനോജ്, എസ്ഐ സുനില്‍ തോമസ് എന്നിവര്‍ ചേര്‍ന്നാണു പ്രതികളെ അറസ്റ്റ് ചെയ്തത്.
Post Your Comments