
കോഴിക്കോട് : കോഴിക്കോട്ട് നഗരത്തില്‍ യുവദമ്പതികളെ ബൈക്കിലെത്തി ആക്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. നടുവട്ടം സ്വദേശി മുഹമ്മദ് അജ്മലാണ് അറസ്റ്റിലായത്. പ്രതിയെ പരാതിക്കാരന്‍ തിരിച്ചറിഞ്ഞു. കേസില്‍ അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരില്‍ മുഹമ്മദ് അജ്മലാണ് മര്‍ദ്ദിച്ചതെന്നും മറ്റുള്ളവര്‍ക്കെതിരെ പരാതിയില്ലെന്നും പരാതിക്കാരനായ അശ്വിന്‍ വ്യക്തമാക്കി. നടപടിയെടുക്കുന്നതില്‍ പൊലീസ് കാലതാമസം വരുത്തിയെന്നും അശ്വിന്‍ ആവര്‍ത്തിച്ചു.
Read Also: മൂന്ന് കാറുകൾ കൂട്ടിയിടിച്ച് അപകടം : എട്ടുപേർക്ക് പരിക്ക്
കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയാണ് ഇരിങ്ങാടന്‍പള്ളി സ്വദേശി അശ്വിനും ഭാര്യയ്ക്കും നഗരമധ്യത്തില്‍വെച്ച് ദുരനുഭവം ഉണ്ടായത്. ബൈക്കുകളില്‍ പിന്തുടര്‍ന്നെത്തിയ സംഘം ഭാര്യയെ ശല്യം ചെയ്തത് ചോദ്യം ചെയ്തതിനാണ് ഭര്‍ത്താവിനെ മര്‍ദ്ദിച്ചത്. തൊട്ടു പിന്നാലെ ദമ്പതികള്‍ പരാതിയുമായി സിറ്റി ട്രാഫിക് പൊലീസിനെയും, നടക്കാവ് പൊലീസിനെയും ഇവര്‍ സമീപിച്ചു. അതിക്രമം നടത്തിയവര്‍ വന്ന വാഹനത്തിന്റെ നമ്പര്‍ സഹിതം രേഖാമൂലം പരാതി നല്‍കി. പക്ഷെ ഒരു നടപടിയും പൊലീസ് സ്വീകരിച്ചില്ല.
Post Your Comments