അടൂര്‍ : അടൂരില്‍ കോണ്‍ഗ്രസ് നേതാവ് മരിച്ച നിലയില്‍ . കോണ്‍ഗ്രസ് പെരിങ്ങനാട് മണ്ഡലം സെക്രട്ടറി മുണ്ടപ്പള്ളി തോപ്പില്‍ തെക്കേതില്‍ മുണ്ടപ്പള്ളി ജോസിനെയാണ് (51) വീടിനു സമീപത്തുള്ള ഐപിസി ഹെബ്രോണ്‍ ചര്‍ച്ചിന്റെ ഗേറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. തിങ്കളാഴ്ച രാത്രിയിലാണ് മൃതദേഹം കാണപ്പെട്ടത്.
ഭിന്നശേഷിക്കാരനായ ജോസിന്റെ മരണത്തില്‍ സംശയം ഉള്ളതായി ബന്ധുക്കളും കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയും പരാതിപ്പെട്ടു. പള്ളി ഭാരവാഹികളും ജോസും തമ്മില്‍ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നതായും ഇതുമായി ബന്ധപ്പെട്ട് ഇരുകൂട്ടരും പൊലീസില്‍ പരാതി നല്‍കിയിരുന്നതായും പറയുന്നു.എന്നാല്‍ മരണത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ് പറഞ്ഞു.
മൃതദേഹം ബന്ധുക്കള്‍ എത്തും മുന്‍പ് പൊലീസ് സ്ഥലത്തു നിന്ന് മാറ്റാന്‍ ശ്രമിച്ചത് നാട്ടുകാരുടെ എതിര്‍പ്പിനു കാരണമായിരുന്നു.
Post Your Comments