![](/wp-content/uploads/2019/03/rahul-3.jpg)
തൃശൂര്‍: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നെടുന്പാശേരിയില്‍ വിമാനമിറങ്ങിയ ശേഷം തൃശൂരെത്തി. രാഹുലിനൊപ്പം കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എഐസിസി ജനറല്‍ സെക്രട്ടറിമാരായ മുകുള്‍ വാസ്നിക്, കെ.സി. വേണുഗോപാല്‍, ഉമ്മന്‍ചാണ്ടി എന്നിവരും അകമ്പടിയേകുന്നുണ്ട്.
നാളെ നേതാക്കളുമായി കൂടിക്കാഴ്ചയുണ്ടാകും. തൃപ്രയാറില്‍ അഖിലേന്ത്യാ മത്സ്യത്തൊഴിലാളി പാര്‍ലമെന്റില്‍ പങ്കെടുക്കും. . കാസര്‍ഗോട്ടും കണ്ണൂരിലും കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വസതികളില്‍ സന്ദര്‍ശനം നടത്തും. വൈകുന്നേരം കോഴിക്കോട് കടപ്പുറത്തു നടക്കുന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ പ്രസംഗിക്കുകയും ചെയ്യും
Post Your Comments