ഒരു പഴംപൊരിയുടെ വില 110. കേൾക്കുമ്പോൾ ഒന്ന് അമ്പരക്കും. സംഭവം സത്യമാണോ എന്ന് സംശയിക്കും. അതെ സംഭവം സത്യമാണ്. ഗുരുവായൂര്‍ ഈസ്റ്റ് നടയിലുള്ള ശ്രീ കൃഷ്ണ ഇന്നിലാണ് ഒരു പഴം പൊരിയ്ക്ക് 110രൂപ ഈടാക്കിയിരിക്കുന്നത്. ഏറ്റവും പ്രായം കുറഞ്ഞ പാചക വിദഗ്ധനായ കിച്ചയാണ് ഒരു പഴം പൊരിയ്ക്ക് 110രൂപ ഈടാക്കിയ വിവരം ഫേസ്ബൂക്കിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്.
https://www.facebook.com/photo.php?fbid=583369865506361&set=a.101200307056655&type=3
ലോകത്തിലെ ഏറ്റവും വിലകൂടിയ പഴംപൊരി കഴിക്കുന്നു എന്ന ക്യാപ്ഷനോടെയാണ് ബില്ലിന്റെ ഫോട്ടോ കിച്ച ഫെയ്സ് ബുക്കില്‍ പോസ്റ്റ് ചെയ്തത്. അമേരിക്കയിലെ എന്‍ബിസി ചാനലിലെ ലിറ്റില്‍ ബിഗ് ഷോട്സ് പരിപാടിയില്‍ വരെ പങ്കെടുത്ത കുട്ടിയാണ് കൊച്ചി സ്വദേശിയായ കിച്ച എന്ന നിഹാല്‍ രാജ്. എട്ട് വയസ്സിനുള്ളില്‍ ലോകത്തിലെ പ്രമുഖ ടിവി ഷോകളില്‍ എല്ലാം തന്നെ കിച്ച പങ്കെടുത്തിട്ടുണ്ട്.
Post Your Comments