ന്യൂഡല്‍ഹി: ബാബറി മസ്ജിദ് ഭൂമി തര്‍ക്കത്തില്‍ മധ്യസ്ഥ ചര്‍ച്ച ഇന്ന് ആരംഭിക്കും. സുപ്രിം കോടതി നിയോഗിച്ച മൂന്നംഗ സമിതി ഉത്തര്‍പ്രദേശിലെ ഫൈസാബാദില്‍ രാവിലെ 10 മണിക്കാണ് യോഗം ചേരുന്നത്. കേസ് പരിഹരിക്കുന്നതിനുള്ള മധ്യസ്ഥ ചര്‍ച്ചയാണ് നടക്കുന്നത്.
കേസിലെ കക്ഷികളുടെ അഭിഭാഷകരോട് രേഖകളുമായി ഹാജരാകാന്‍ സമിതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. സുപ്രിം കോടതി മുന്‍ ജഡ്ജി ഫക്കീര്‍ മുഹമ്മദ് ഇബ്രാഹിം ഖലീഫുല്ലയുടെ നേതൃത്വത്തിലാണ് മധ്യസ്ഥ സമിതി. ആര്‍ട്ട് ഓഫ് ലിവിങ് ഫൗണ്ടേഷന് തലവന്‍ ശ്രീശീ രവിശങ്കര്‍, മദ്രാസ് ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന് ശ്രീരാം പഞ്ചു എന്നിവരാണ് സമിതിയിലെ മറ്റു അംഗങ്ങള്‍.
Post Your Comments