
തിരമാലകളോട് പോരാടി തെന്നിന്ത്യന്‍ താരം അമല പോള്‍. പുതുശ്ശേരിയിലെ ബീച്ചില്‍ താരം സര്‍ഫിങ്ങ് നടത്തുന്ന ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി. കഴിഞ്ഞ മൂന്ന് മാസങ്ങളായി അമല സര്‍ഫിങ്ങ് പരിശീലനത്തില്‍ ആയിരുന്നു. അത്ര എളുപ്പമുള്ള പരിപാടിയല്ല ഇതെന്നും ഉപ്പുവെള്ളം നന്നായി കുടിക്കേണ്ടി വരുമെന്നുമുള്ള മുന്നറിയിപ്പുകള്‍ കമന്റുകളായി ആരാധകര്‍ നല്‍കുന്നുണ്ട്. എന്ത് ചോദ്യത്തിനും ഉത്തരം കിട്ടുന്ന സ്ഥലമാണ് കടലോരം, സ്കൂള്‍ കാലത്തിലേക്ക് തിരിച്ചുപോവുകയാണ്, ഇത്തവണ സര്‍ഫിങ് സ്കൂളിലേക്കാണ്. സര്‍ഫിങ് പഠിക്കുന്നു എന്ന കുറിപ്പോടെയാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്. പുതുശ്ശേരിയിലെ ബീച്ചിലാണ് അമല പോള്‍ സര്‍ഫിങ് പരിശീലിക്കുന്നത്.
Post Your Comments