തിരുവനന്തപുരം•തിരുവനന്തപുരം നഗരത്തില്‍ നിന്നും പട്ടാപ്പകല്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി. കൊഞ്ചിറവിള സ്വദേശി അനന്ദു ഗിരീഷിനെയാണ് തളിയില്‍ അരശുമൂട് വച്ച് വൈകുന്നേരം തട്ടിക്കൊണ്ട് പോയത്. ബൈക്കില്‍ കരമന ഭാഗത്തേക്ക് യാത്ര ചെയ്യുകയായിരുന്ന അനന്ദുവിനെ രണ്ട് പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോവുകയായിരുന്നു.
അനന്ദുവിന്റെ ഫോണിലേക്ക് സുഹൃത്ത് വിളിച്ചപ്പോഴാണ് തട്ടിക്കൊണ്ടുപോയെന്ന വിവരം മനസ്സിലാകുന്നത്. പിന്നീട് ഫോണ്‍ സ്വിച്ച് ഓഫ് ആകുകയായിരുന്നു. കൊഞ്ചിറവിള ക്ഷേത്ര ഉത്സവത്തിനിടെ അനന്ദുവും മറ്റൊരു സംഘവുമായി തര്‍ക്കമുണ്ടായിരുന്നു. ഇതാകാം കാരണമെന്നാണ് പൊലീസ് പറയുന്നത്.
അക്രമി സംഘത്തെ കണ്ടെത്താന്‍ പോലീസ് നഗരത്തിലെ സി.സി.ടി.വി ക്യാമറകള്‍ പരിശോധിച്ച് വരികയാണ്. തമ്പാനൂര്‍ ഭാഗത്താണ് അവസാനമായി സംഘത്തെ കണ്ടത്. കരമന പോലീസാണ് കേസ് അന്വേഷിക്കുന്നത്.
Post Your Comments