മുംബൈ•മഹാരാഷ്ട്രയിലെ കോണ്‍ഗ്രസിന് വീണ്ടും വന്‍ തിരിച്ചടി നല്കി സംസ്ഥാന പ്രതിപക്ഷ നേതാവിന്റെ മകന് ബി.ജെ.പിയില്‍ ചേര്‍ന്നു. മഹാരാഷ്ട്ര നിയമസഭാ പ്രതിപക്ഷ നേതാവായ രാധാകൃഷ്ണ വിഖെ പാട്ടീലിന്റെ മകന് ഡോ. സുജയ് വിഖേ പാട്ടീലാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. മുംബൈയില്‍ നടന്ന ചടങ്ങില്‍ സുജയിയെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും മുതിര്‍ന്ന നേതാക്കളും ചേര്‍ന്ന് പട്ടിയിലെക്ക് സ്വാഗതം ചെയ്തു.
വിഖെ പട്ടീല്‍ കുടുംബത്തിന്റെ ശക്തികേന്ദ്രമായി പരിഗിക്കുന്ന അഹമ്മദ് നഗറില്‍ സ്ഥാനാര്‍ഥിയായി പരിഗണിക്കാത്തത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ മകന് അസ്വസ്ഥനായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ന്യൂറോ സര്‍ജനായി ജോലിനോക്കി വരികയാണ് സുജയ് വിഖേ പാട്ടീല്‍.
സീറ്റ് പങ്കുവയ്ക്കല്‍ ധാരണപ്രകാരം കോണ്‍ഗ്രസ്, ശരദ് പവാറിന്റെ എന്‍.സി.പിയ്ക്കാണ് അഹമ്മദ്നഗര്‍ സീറ്റ് നല്‍കിയത്. മകന് വേണ്ടി അഹമ്മദ്നഗര്‍ സീറ്റ് ഒഴിച്ചിടണമെന്ന സുജയ് വിഖെ പാട്ടീലിന്റെ പിതാവിന്റെ അഭ്യര്‍ത്ഥന എന്‍.സി.പി തള്ളുകയായിരുന്നു.
കോണ്‍ഗ്രസ് സീറ്റ് നല്‍കിയില്ലെങ്കില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് നേരത്തെ സുജോയ് പറഞ്ഞിരുന്നു.
അതേസമയം, സുജോയിയുടെ ബി.ജെ.പി പ്രവേശനത്തില്‍ പാര്‍ട്ടി നേതാക്കള്‍ ഫഡ്നാവിസുമായുള്ള കൂടിക്കാഴ്ചയില്‍ എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ പ്രതിനിധീകരിക്കുന്നതിന് മുന്‍പ് ബി.ജെ.പിയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കട്ടെയെന്നാണ് നേതാക്കള്‍ പറയുന്നത്.
ഏപ്രില്‍ 11, 18, 23, 29 തീയതികളില്‍, നാല് ഘട്ടങ്ങളായാണ് മഹാരാഷ്ട്രയില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.
Post Your Comments