ശബരിമല: മീനമാസ പൂജകള്‍ക്കും പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന ആറാട്ട് ഉത്സവത്തിനുമായി ശബരിമല നട തുറന്നു. തന്ത്രിയുടെയും മേല്‍ശാന്തിയുടെയും കാര്‍മികത്വത്തില്‍ ; തിങ്കളാഴ്ച വൈകുന്നേരം അഞ്ചു മണിയോടെയാണ് നട തുറന്നത്. നടതുറക്കുന്നതിന്റെ ഭാഗമായി പ്രത്യേക സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പത്തു ദിവസം നീണ്ടുനില്‍ക്കുന്ന ചടങ്ങുകള്‍ ചൊവ്വാഴ്ച രാവിലെ ഏഴുമണിക്ക് ധര്‍മശാസ്താ ക്ഷേത്രത്തില്‍ കൊടികയറി. 21ന് ആറാട്ടിനു ശേഷം ഉത്സവ പൂജകള്‍ക്ക് സമാപനം കുറിച്ച് നടയടയ്ക്കും.
നിലവില്‍ ശബരിമലയില്‍ സംഘര്‍ഷ സാഹചര്യങ്ങളില്ലെന്നാണ് വിലയിരുത്തല്‍. മുന്നൂറോളം പോലീസുകരെ മാത്രമാണ് ശബരിമലയിലും നിലയ്ക്കലും പമ്പയിലുമായി സുരക്ഷയ്ക്ക് നിയോഗിച്ചിരിക്കുന്നത്. അതേസമയം ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ പമ്പ മുതല്‍ സന്നിധാനം വരെ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Post Your Comments