ന്യൂഡല്‍ഹി: ഭീകരവാദ സംഘടനയായ ജെയ്ഷ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ, മസൂദ് ജി എന്നു പരാമര്‍ശിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ പ്രതിഷേധം. പ്രസംഗം വിവാദമായതോടെ രാഹുല്‍ മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രനമന്ത്രി സ്മൃതി ഇറാനി രംഗത്തെത്തി. പുല്‍വാമയില്‍ വീരമൃത്യു വരിച്ച സൈനീകരുടെ കുടുംബങ്ങളോട് രാഹുല്‍ മാപ്പ് പറയണമെന്ന് സ്മൃതി ആവശ്യപ്പെട്ടു. അതേസമയം മസൂദ് അസറിനെ വിട്ടയച്ചത് ആരെന്ന രാഹുലിന്റെ ചോദ്യത്തിന് ആദ്യം മറുപടി നല്കണമെന്ന് കോണ്‍ഗ്രസ് തിരിച്ചടിച്ചു.
ബിജെപി ഭരണകാലത്താണ് മസൂദ് അസറിനെ വിട്ടയച്ചതെന്ന ആരോപണവുമായി രാഹുല്‍ രംഗത്തെത്തിയിരുന്നു. കാണ്ഡഹാര്‍ വിമാനറാഞ്ചലിന് ശേഷം ഇപ്പോഴത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവലും സംഘവും മസൂദ് അസറിനെ അനുഗമിക്കുന്ന ചിത്രവും രാഹുല്‍ പുറത്തുവിട്ടിരുന്നു. എന്നാല്‍ ഇതിനിടെ രാഹുല്‍ മസൂദിനെ ‘മസൂദ് അസര്‍ ജി’ എന്ന് പരാമര്‍ശിക്കുന്ന വീഡിയോ പുറത്തുവിട്ട് ബിജെപിയും തിരിച്ചടിച്ചുപരിഹാസം.
ഒസാമ ബിന്‍ലാദനോടും ഹാഫിസ് സയ്യിദിനോടും ബഹുമാനം കാണിക്കുന്ന കോണ്‍ഗ്രസ്സ് പാരമ്പര്യം രാഹുല്‍ തുടരുന്നുവെന്ന് കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ് ആരോപിച്ചു.
Post Your Comments