മസ്കത്ത്: വൻതോതിൽ ചെമ്മീൻ ദോഫാർ ഗവർണറേറ്റിലെ റഖിയൂത്ത് തീരത്ത് ചത്ത് കരക്കടിഞ്ഞു. സംഭവത്തിൽ ആശങ്കപ്പെടാനില്ലെന്ന് അറിയിപ്പ് നൽകി. കൂടാതെ കാർഷിക-ഫിഷറീസ് വകുപ്പ്സമുദ്ര മലിനീകരണമല്ല മറിച്ച് പ്രകൃതിദത്തമായ കാരണങ്ങളാണ് ഇതിനു കാരണമെന്നും ട്വിറ്ററിൽ അറിയിച്ചു. കടലിലെ താപനിലയിൽ പെട്ടെന്നുണ്ടായ മാറ്റമാണ് കാരണമെന്നും വിശദീകരണം.
തീരത്തടിഞ്ഞ ചെമ്മീൻ ഭക്ഷ്യയോഗ്യമല്ല. വേണമെങ്കിൽ കാലിത്തീറ്റയായി ഉപയോഗിക്കാം. ‘സെർജെസ്റ്റസ് സെമിസിസ്’ എന്നയിനത്തിൽ പെടുന്ന ചെമ്മീനാണ് അടിഞ്ഞത്. അറബിക്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിലുമാണ് ഇവയെ പൊതുവായി കണ്ടുവരുന്നത്.
Post Your Comments