ന്യൂഡല്‍ഹി:ബിഎസ്പി നേതാവ് മായാവതിയുടെ മുന്‍ സെക്രട്ടറി നേതാറാമിന്റെ വസതിയില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. 100 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഡല്‍ഹിയിലും ലക്നൗവിലുമായി 12 ഇടങ്ങളിലാണ് പരിശോധനകള്‍ പുരോഗമിക്കുന്നത്. മായാവതി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരിക്കെ അവരോട് ഏറ്റവും അടുത്തുനിന്ന ഐഎസ് ഉദ്യോഗസ്ഥനായിരുന്നു നേതാറാം. പിന്നീട് അഖിലേഷ് യാദവ് മുഖ്യമന്ത്രിയായപ്പോള്‍ അപ്രധാന ചുമതലകളിലേക്ക് അദ്ദേഹത്തെ മാറ്റിയിരുന്നു.
Post Your Comments