മുംബൈ: പലപ്പോഴും വാര്‍ത്തകളില്‍ നിരയാറുള്ള ഒരു ബോളിവുഡ് താര സുന്ദരിയാണ് സണ്ണി ലിയോണ്‍. സിനിമയ്ക്കപ്പുറത്ത് മാനുഷിക മൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന സണ്ണി ലിയോണിനുള്ള അത്രയും ആരാധകര്‍ മറ്റൊരു താരങ്ങള്‍ക്കുമില്ല എന്നുവേണം പറയാന്‍.
വെറുമൊരു ഹോട്ട്താരം മാത്രമല്ല, നല്ലൊരു മനുഷ്യസ്നേഹിയും മൃഗ സ്നേഹിയും കൂടെയാണ് സണ്ണി ലിയോണ്‍. മൃഗസംരക്ഷണത്തിന് വേണ്ടി പ്രവൃത്തിയ്ക്കുന്ന ആഗോള സംഘടനയായ പീപ്പിള്‍ ഫോര്‍ ദ എത്തിനിക്കല്‍ ട്രീറ്റ്മെന്റ് ഓഫ് ആനിമല്‍സ് (പെറ്റ) എന്ന സംഘടനയ്ക്ക് വേണ്ടി സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും പൂര്‍ണനഗ്‌നരായത് ഒരു വര്‍ത്തയായത് അടുത്തിടെയാണ്.
ഇത് ആരിലും വലിയ ഞെട്ടലൊന്നുമുണ്ടാക്കിയില്ലെങ്കിലും ഇതിനും മുന്‍പ് ഒരു പെണ്‍കുട്ടിയെ ദത്തെടുത്തതും അതിനു ശേഷം ആണ്‍കുട്ടികള്‍ ജനിച്ചിട്ട് ദിവസങ്ങള്‍ മാത്രമേ ആയിട്ടുളളൂ. എന്നാല്‍ ഇരുവരും വര്‍ഷങ്ങളായി ഞങ്ങളുടെ ഹൃദയത്തിലും കണ്ണുകളിലും ജീവിക്കുകയായിരുന്നുവെന്നും സണ്ണി ഒരു സര്‍പ്രൈസ് നല്‍കികൊണ്ട് ഇന്‍സ്റ്റാഗ്രാമില്‍ ഒരു ഫാമിലി ഫോട്ടോ ഇട്ട് അതിനു താഴെ കുറിച്ചപ്പോള്‍ എല്ലാവരും ശരിക്കും ഞെട്ടി. പിന്നീട് സണ്ണി ഗര്‍ഭിണിയായിരുന്നോ എന്നും അവര്‍തന്നെയാണോ ഈ ഇരട്ടകുട്ടികള്‍ക്ക് ജന്മം നല്‍കിത് എന്നുമായിരുന്നു ആരാധകരുടെ സംശയം.
എന്നിരുന്നാലും അതിനൊക്കെ ശേഷം അടുത്തിടെ സണ്ണി നടത്തിയ സാമൂഹിക ക്ഷേമ പ്രവര്‍ത്തനമാണ് അവരെ വീണ്ടും വാര്‍ത്തകളില്‍ ഇടം നല്‍കിയത്. ജല ചികിത്സയുടെ പ്രാധാന്യം മനസ്സിലാക്കിക്കൊടുക്കുന്നത്തിനായി ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കും വയോധികര്‍ക്കും ഒപ്പം സമയം ചിലവിടുന്ന സണ്ണി ലിയോണ്‍ ആണ് ഇപ്പോള്‍ എല്ലാവരുടെയും ശ്രദ്ധകേന്ദ്രം.
ഭിന്നശേഷിക്കാരായ കുട്ടികളുടെ സെന്റര്‍ സന്ദര്‍ശിച്ച സണ്ണി കുട്ടികളുമായി വളരെയധികം സമയം ചിലവഴിച്ചു. കൂടാതെ ജല ചികിത്സയുടെ പ്രാധാന്യം കുട്ടികള്‍ക്ക് മനസ്സിലാക്കിക്കൊടുക്കാന്‍ അവര്‍ പ്രത്യേക ശ്രദ്ധ നല്‍കി.
എന്നാല്‍ അതേസമയം, തന്റെ സന്ദര്‍ശനത്തിന് ശേഷം സണ്ണി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോ ആയിരുന്നു ഏറെ ഹൃദയസ്പര്‍ശിയായത്. ഭിന്നശേഷിക്കാരിയായ ഒരു പെണ്‍കുട്ടിയോട് സംസാരിക്കുന്ന സണ്ണി ലിയോണ്‍. ഒപ്പം ഒരു അടിക്കുറിപ്പ്. ഇന്ന് എന്റെ ഹൃദയം കവര്‍ന്ന യഥാര്‍ഥ രാജകുമാരി.
https://www.instagram.com/p/Bu3aHDOBANP/?utm_source=ig_web_copy_link
Post Your Comments