മുംബൈ: ജയിലില്‍ കിടന്ന് മരിക്കാന്‍ താല്‍പ്പര്യമില്ലെന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്നുമുള്ള ആവശ്യവുമായി മുന്‍ ‘സ്റ്റാര്‍ ഇന്ത്യ’ മേധാവിയും ഷീന ബോറ കൊലക്കേസ് പ്രതിയുമായ പീറ്റര്‍ മുഖര്‍ജി. തനിക്ക് 64 വയസ്സായെന്നും ജാമ്യത്തിലിറങ്ങിയാലും വിചാരണ നല്ല നിലയില്‍ നടക്കുമെന്നാണ് ഇയാൾ അഭിഭാഷകൻ മുഖേന കോടതിയിൽ അറിയിച്ചിരിക്കുന്നത്. കേസിലെ പ്രധാന സാക്ഷിയായ പീറ്ററുടെ മകന്‍ രാഹുല്‍ മുഖര്‍ജിയെ സ്വാധീനിക്കുമെന്ന് ചൂണ്ടിക്കാട്ടി പീറ്ററുടെ ജാമ്യാപേക്ഷ നേരത്തെ കോടതി തള്ളിയിരുന്നു.
മകന്റെ ഭാവി വധുവായിട്ടും കാണാതായ ഷീന ബോറയെ കുറിച്ച് അന്വേഷിക്കാന്‍ പീറ്റര്‍ വിമുഖത കാട്ടിയതായും കൊലപാതക ഗൂഡാലോചനയില്‍ കൃത്യമായ പങ്കുണ്ടെന്നും പ്രോസിക്യൂഷന്‍ അവകാശപ്പെട്ടു. അറസ്റ്റിലാകുന്നത് വരെ പീറ്റര്‍ രാഹുലിന് ഒപ്പമാണ് കഴിഞ്ഞതെന്നും സ്വാധീനിക്കാനായിരുന്നുവെങ്കില്‍ അന്ന് അതാകാമായിരുന്നുവെന്നും പീറ്ററുടെ അഭിഭാഷകനും വാദിച്ചിരുന്നു.
Post Your Comments