
മുംബൈ: മുന്‍ സ്റ്റാര്‍ ഇന്ത്യാ മേധാവിയും ഷീനാ ബോറാ കൊലക്കേസ് പ്രതി പീറ്റര്‍ മുഖര്‍ജി ആശുപത്രിയിൽ. നെഞ്ചുവേദനയെതുടര്‍ന്നാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അര്‍ത്തൂര്‍ ജയിലില്‍ കഴിയുന്ന പീറ്ററിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ജെ.ജെ. ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പീറ്ററുടെ രണ്ടാം ഭാര്യയായ ഇന്ദ്രാണി മുഖര്‍ജിയുടെ ആദ്യ വിവാഹത്തിലെ മകളായിരുന്നു ഷീന. വിവാഹ സമയത്ത് സഹോദരിയായിട്ടാണ് ഇന്ദ്രാണി ഷീനയെ എല്ലാവർക്കും പരിചയപ്പെടുത്തിയത്. രണ്ടാനമ്മയുടെ മകളെന്നറിയാതെ പീറ്ററിന്റെ മകൻ രാഹുല്‍ ഷീനയുമായി പ്രണയത്തിലായി. തുടർന്ന് ഇന്ദ്രാണി, മുന്‍ ഭര്‍ത്താവ് സഞ്ജീവ് ഖന്ന, പീറ്റർ മുഖർജി എന്നിവർ ചേർന്ന് ഷീനയെ കൊലപ്പെടുത്തുകയായിരുന്നു.
Post Your Comments