മുംബൈ: മകള്‍ ഷീന ബോറയെ കൊലപ്പെടുത്തിയ കേസില്‍ ഇന്ദ്രാണി മുഖര്‍ജി (50) ജയിലില്‍ നിന്നും പുറത്തിറങ്ങി. ഇന്ദ്രാണിക്ക് ജാമ്യം ലഭിച്ചതോടെയാണ് ആറര വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം പുറത്തിറങ്ങിയത്. ബുധനാഴ്ചയായിരുന്നു സുപ്രീം കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
എനിക്കിപ്പോള്‍ തുറന്ന ആകാശം കാണാം. വളരെ ആശ്വാസം തോന്നുന്നുണ്ടെന്നും ഇനിയുള്ള നടപടികളെക്കുറിച്ച് തീരുമാനിച്ചിട്ടില്ലെന്നും ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ഇന്ദ്രാണി മുഖര്‍ജി മാധ്യമങ്ങളോട് പ്രതികരിച്ചു. ജയിലില്‍ നിന്ന് ഒരുപാട് പഠിക്കാന്‍ കഴിഞ്ഞു. അടുത്ത അഭിമുഖത്തില്‍ ജയില്‍ ജീവിതത്തെക്കുറിച്ച് വിശദമാക്കുന്നതാണ്. സഹാനുഭൂതിയിലും ക്ഷമയിലും വിശ്വസിക്കുന്നുവെന്നും ഇന്ദ്രാണി മുഖര്‍ജി പറഞ്ഞു.
രണ്ടാഴ്ചക്കുള്ളില്‍ ജാമ്യത്തുകയായ രണ്ട് ലക്ഷം രൂപ കെട്ടിവെയ്ക്കണമെന്ന ഉപാധിയോടെയാണ് ഇന്ദ്രാണിക്ക് കോടതി ജാമ്യം അനുവദിച്ചത്. പാസ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണമെന്നും അനുമതി കൂടാതെ രാജ്യം വിട്ട് പോകരുതെന്നും നിര്‍ദ്ദേശമുണ്ട്.
Post Your Comments