Latest NewsIndia

ഇന്ദ്രാണി ചെയ്ത ക്രൂരകൃത്യങ്ങളെ കുറിച്ച് മകന്‍ മിഖായേല്‍

മുംബൈ : ഷീന ബോറ കൊലക്കേസ് പ്രതി ഇന്ദ്രാണിയുടെ ക്രൂരതയെ കുറിച്ച് മകന്‍ മിഖായേല്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തി. കൊല്ലപ്പെട്ട ഷീന ബോറ മകള്‍ അല്ലെന്നു വരുത്തിത്തീര്‍ക്കാന്‍ തന്നെ കരുവാക്കിയതായ മിഖായേല്‍ പറഞ്ഞു. തന്നെ മനോരോഗിയാക്കി മുംബൈയിലെ സ്വകാര്യ ആശുപത്രിയിലെ സൈക്യാട്രിക് വിഭാഗത്തിലാണ് പ്രവേശിപ്പിച്ചത്. ഷീന ബോറ ഇന്ദ്രാണിയുടെ മകളാണെന്നു പറഞ്ഞാല്‍ ആകാര്യം ആരും വിശ്വസിക്കാതിരിയ്ക്കാനായിട്ടായിരുന്നു. നിലവിലെ ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജിയോടു പോലും ഷീന തന്റെ അനുജത്തിയാണെന്നാണ് ഇന്ദ്രാണി ധരിപ്പിച്ചിരുന്നത്.

സിബിഐ കോടതിയില്‍ പ്രോസിക്യൂഷന്‍ സാക്ഷിയായാണ് മിഖൈല്‍ കോടതിയില്‍ ഹാജരായത്. ഷീന ബോറയെ വധിച്ചകേസില്‍ പ്രതിയാണ് ഇന്ദ്രാണി മുഖര്‍ജി. പീറ്റര്‍ മുഖര്‍ജി, മുന്‍ ഭര്‍ത്താവ് സഞ്ജീവ് ഖന്ന എന്നിവരാണ് മറ്റു പ്രതികള്‍. കോടതിയില്‍ രണ്ടാം സാക്ഷിയായി എത്തിയ മിഖൈല്‍ തന്റെ ബാല്യം, സ്‌കൂള്‍ പഠനകാലം, മാതാവ് ഇന്ദ്രാണിയെ കാണാനായി ഇടയ്ക്കിടെ മുംബൈയിലേക്കുള്ള വരവ് എന്നിവ വിവരിക്കവേയാണ് മനോരോഗ ചികില്‍സ നടത്തിയ വിവരം വെളിപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments


Back to top button