ദോഹ: ആസ്വാദക ഹൃദയംകീഴടക്കി സംസ്കൃതി വനിതാവേദി അരങ്ങിലെത്തിച്ച ‘പെണ്ണടയാളങ്ങൾ’ . സംസ്കൃതി വനിതാവേദി അരങ്ങിലെത്തിച്ച നൃത്ത സംഗീത ദൃശ്യാവിഷ്കാരം ‘പെണ്ണടയാളങ്ങളാണ് ശ്രദ്ധനേടിയത്. ഒരു മണിക്കൂർ നീണ്ട ദൃശ്യാവിഷ്കാരത്തിൽ 80ൽ ഏറെപ്പേർ വേദിയിലെത്തിയിരുന്നു. ഫിറോഷ് മൂപ്പൻ, സജു, കൃഷ്ണൻ ഉണ്ണി എന്നിവർ ചേർന്നായിരുന്നു ‘പെണ്ണടയാളങ്ങൾ’ സംവിധാനം ചെയ്തത്.
കൂാടതെ വനിതാ സമ്മേളനത്തിൽ കേരള സാക്ഷരത മിഷൻ ഡയറക്ടർ ഡോ. പി.എസ്. ശ്രീകല ‘സ്ത്രീ പദവിയും സാമൂഹിക നീതിയും’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.സംസ്കൃതി വനിതാ വേദി പ്രസിഡന്റ് സിനി അപ്പു, സെക്രട്ടറി അർച്ചന ഓമനക്കുട്ടൻ, ജോ. സെക്രട്ടറി സുനീതി സുനിൽ, വൈസ് പ്രസിഡന്റ് രാഖി വിനോദ് എന്നിവർ നേതൃത്വം നൽകി. സംസ്കൃതി പ്രസിഡന്റ് എ. സുനിലും ജന.സെക്രട്ടറി പി. വിജയകുമാറും സംബന്ധിച്ചു. സി.കെ. കേളപ്പൻ, തോമസ് മാത്യു എന്നിവർക്ക് യാത്രയയപ്പും നൽകി.
Post Your Comments