ഓസ്‌ട്രേലിയക്കെതിരായ രണ്ട് ഏക ദിനങ്ങളില്‍ മുന്‍ നായകന്‍ എംഎസ് ധോണിയ്ക്ക് വിശ്രമം അനുവദിച്ച നടപടിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം ബിഷന്‍സിംഗ് ബേദി. ധോണിയ്ക്ക് വിശ്രമം അനുവദിച്ചതിന്റെ കാരണം തനിക്ക് മനസ്സിലാകുന്നില്ലെന്നും ധോണിയുടെ അഭാവത്തില്‍ തീരുമാനങ്ങളെടുക്കുമ്പോള്‍ കൊഹ്ലി പതറുന്നത് വ്യക്തമായിരുന്നുവെന്നും ബേദി പറയുന്നു.
ധോണിക്ക് വിശ്രമം അനുവദിക്കാനുള്ള തീരുമാനം ശരിക്കും അത്ഭുതപ്പെടുത്തി. ധോണിയുടെ അഭാവം നാലാം ഏകദിനത്തില്‍ ശരിക്കും പ്രതിഫലിച്ചു, വിക്കറ്റിന് പിന്നിലും ഫീൽഡിങ്ങിലും എല്ലാം ഇതിൽ വ്യക്തമായിരുന്നു. ധോണി ശരിക്കും ക്യാപ്റ്റന്റെ പകുതി ജോലി ചെയ്യുന്നയാളാണ്. ബാറ്റ് കൊണ്ടും ഫീല്‍ഡിലുമെല്ലാം. ധോണി ചെറുപ്പക്കാരനല്ല എന്ന കാര്യം സമ്മതിക്കുന്നു. പക്ഷെ ഇപ്പോള്‍ അദ്ദേഹത്തെ ടീമിന് ആവശ്യമുണ്ട്. ലോകകപ്പിന് മുൻപ് ഇന്ത്യ അനാവശ്യമായി പരീക്ഷണങ്ങള്‍ നടത്തുകയാണെന്നും ബേദി വ്യക്തമാകുന്നു.
Post Your Comments