ജിദ്ദ: വിമാനത്താവളത്തില്‍ കുഞ്ഞിനെ മറന്നുവെച്ച് വിമാനത്തിൽ കയറിയ അമ്മയെ സഹായിക്കാൻ വിമാനം തിരിച്ചിറക്കി പൈലറ്റ്. സൗദിയിലെ കിങ് അബ്ദുള്‍ അസിസ് ഇന്റര്‍നാഷണലില്‍ നിന്ന് പറന്നുയര്‍ന്ന എസ് വി 832ാംവിമാനത്തിലാണ് സംഭവം. ജിദ്ദയില്‍ നിന്ന് കോലാലംപൂരിലേക്കുള്ളതായിരുന്നു വിമാനം. കുഞ്ഞിനെ മറന്നു വെച്ച അമ്മയെ സഹായിക്കാനായി പൈലറ്റ് തിരികെ ലാന്‍ഡിങ്ങിന് അനുവാദം തേടുന്നതിന്റെ വീഡിയോ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്.
‘ഈ വിമാനം അടിയന്തിരമായി തിരിച്ചിറങ്ങുന്നതിനായി അപേക്ഷിക്കുകയാണ്. ഒരു യാത്രക്കാരി തന്റെ കുഞ്ഞിനെ കാത്തിരിപ്പുകേന്ദ്രത്തില്‍ മറന്നുപോയി. ദയനീയമാണ് അവസ്ഥ. ദൈവം നമ്മളോടൊപ്പമുണ്ടാകും. ഞങ്ങള്‍ക്ക് തിരിച്ചിറങ്ങാന്‍ സാധിക്കുമോ?’എന്നായിരുന്നു പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളറോട് ആവശ്യപ്പെട്ടത്. ശരി ഗേറ്റിലേക്ക് വന്നോളൂ, ഇത് തീര്‍ത്തും പുതിയ അനുഭവമാണ് ഞങ്ങള്‍ക്ക് എന്നായിരുന്നു എയര്‍ ട്രാഫിക് ഓപ്പറേറ്റര്‍ പൈലറ്റിന് നല്‍കിയ മറുപടി.
https://youtu.be/U3t8NYYWMKY
Post Your Comments