ചണ്ഡിഗഡ്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗ് മത്സരിക്കില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. ഡല്‍ഹിയില്‍ ശനിയാഴ്ച മന്മോഹന് സിംഗിന്റെ വീട്ടിലെത്തിയത് സൗഹൃദ സന്ദര്ശനത്തിനായിരുന്നെന്നും അമരീന്ദര്‍ പറഞ്ഞു. അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ച് ചോദിച്ചറിഞ്ഞു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പഞ്ചാബിലെ സ്ഥിതിഗതികള്‍ അദ്ദേഹത്തോട് വിവരിച്ചെന്നും അമരീന്ദര്‍ വ്യക്തമാക്കി.
അദ്ദേഹം ഇക്കാര്യം ഒരിക്കല്‍പോലും സങ്കല്‍പ്പിച്ചിട്ടില്ലെന്നും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്പര്യമില്ലെന്നു അറിയിച്ചതായും അമരീന്ദര്‍ സിംഗ് പറഞ്ഞു. പഞ്ചാബിലെ അമൃത്സറില്‍നിന്ന് മന്മോഹന് സിംഗ് മത്സരിച്ചേക്കുമെന്ന് നേരത്തെ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.
Post Your Comments