KeralaLatest News

ജനമനസിലും സോഷ്യല്‍ മീഡിയയിലും ‘ സ്റ്റാറും ട്രന്‍ഡുമായി’ കുമ്മനം

നീ ണ്ട നീളത്തെ ഇടവേളക്ക് ശേഷം കുമ്മനം രാജശേഖരന്‍ തിരികെ വന്നു. ഇത്തവണ രാഷ്ട്രീയത്തിലൂടെ എതിര്‍ കക്ഷികളെ ഒരു കളി പഠിപ്പിക്കുക തന്നെയാണ് ഈ വരവിന്‍റെ ആദ്യന്തിക ലക്ഷ്യം. ബിജെപിയുടെ വലിയ ആഗ്രഹ പ്രകാരവും കുമ്മനം തിരികെ വരണമെന്ന അണികളുടെ വലിയ ശബ്ദവും ഉയര്‍ന്നതോടെയാണ് കേന്ദ്രം അദ്ദേഹത്തെ തിരികെ വിളിച്ചത്. മിസോറാമില്‍ ഗവര്‍ണര്‍ പദവി വഹിച്ചിരുന്ന അദ്ദേഹം ആ സ്ഥാനം ഉപേക്ഷിച്ചതിന് ശേഷമാണ് തിരികെ തന്‍റെ പ്രവര്‍ത്തന മണ്ഡലത്തിലേക്ക് അതീവ ശക്തിയായി തിരിക എത്തിയിരിക്കുന്നത്.

ഇത്തവണ ലോക്സഭ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി ജനമനസ് തേടുമെന്ന് വലിയ ധ്വനിയാണ് നിലനില്‍ക്കുന്നത്. എല്ലാവരുടേയും ആഹ്രഹവും അദ്ദേഹം മല്‍സരിക്കണമെന്നു തന്നെയാണ് സംസാരം. ഇതിനിടെ മിസോറാമില്‍ നിന്ന് തിരികെ എത്തിയ കുമ്മനത്തിന് ജനമനസ് വലിയ പ്രധാന്യമാണ് നല്‍കിയിരിക്കുന്നതെന്ന് സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന് സ്വീകരണം ആശംസിച്ച് പ്രത്യക്ഷപ്പെട്ടിരിക്കുന്ന ഹാഷ്ടാഗുകളില്‍ നിന്ന് വ്യക്തമാണ്. #kummanam4kerala ട്രെന്‍ഡ് ചെയ്യുന്ന ഹാഷ്ടാഗുകളില്‍ മുന്നിലുണ്ട്. #WhyModiAgain, #GandhiMarchesOn, #DandiMarch മുതലായവയാണ്‌ രാഷ്ട്രീയ സംഭവങ്ങളുമായി ബന്ധപ്പെട്ടുള്ള മറ്റു ട്രെന്‍ഡിങ് ഹാഷ്‌ടാഗുകള്‍. നിരവധി ബി.ജെ.പി പ്രവര്‍ത്തകരാണ് കുമ്മനത്തെ സ്വീകരിക്കാന്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇന്ന് രാവിലെ എത്തിയിരുന്നത് തന്നെ.

ഇതേസമയം ശബരിമല വിഷയത്തെ മുന്നിലിട്ട് വോട്ട് പിടിക്കാന്‍ പാടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ മീണയും പറഞ്ഞിരുന്നു. എന്നാല്‍ ഇതിനെതിരെ ശക്തമായി പ്രതികരിക്കുമെന്ന് കുമ്മനം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് ഓഫീസറുടെ നടപടിക്കെതിരെ പരാതി നല്‍കുമെന്നാണ് അദ്ദേഹം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button