CricketLatest NewsSports

വില്യംസണിന്റെ പരിക്ക് തിരിച്ചടിയാകും; സണ്‍റൈസേഴ്സിന് മത്സരങ്ങള്‍ നഷ്ടമായേക്കും

ഹൈദരാബാദ്: ഇടത് തോളിന് പരിക്കേറ്റ സണ്‍റൈസേഴ്സ് നായകന്‍ കെയ്ന്‍ വില്യംസണിന് ഐ പി എല്‍ 12-ാം സീസണിലെ ആദ്യ മത്സരങ്ങള്‍ നഷ്ടമാകാന്‍ സാധ്യത. പരിക്ക് മൂലം പരമ്ബരയിലെ മൂന്നാം മത്സരത്തില്‍ നിന്നും താരം പുറത്തായിരുന്നു. വെല്ലിങ്ടണില്‍ ബംഗ്ലദേശിനെതിരായ രണ്ടാം ടെസ്റ്റിനിടെയാണ് വില്യംസണ് പരിക്കേറ്റത്. പിന്നാലെ താരത്തെ സ്‌കാനിംഗിന് വിധേയനാക്കിയിരുന്നു.സ്‌കാനിംഗില്‍ തോള്‍പേശികള്‍ക്ക് പരിക്ക് സ്ഥിരീകരിച്ചതായി കിവീസ് പരിശീലകന്‍ ഗാരി സ്റ്റെഡ് വ്യക്തമാക്കിയിട്ടുണ്ട്.

പരിക്കേറ്റ് പുറത്തായ വില്യംസണ് പകരക്കാരനായി ഫാസ്റ്റ് ബൗളര്‍ ടിം സൗത്തീയാണ് ന്യൂസിലാന്‍ഡിനെ നയിച്ചത്. മത്സരത്തില്‍ ന്യൂസിലാന്‍ഡ് ഒരു ഇന്നിങ്സിന്റെയും 12 റണ്‍സിന്റെയും വിജയം നേടുകയും ചെയ്തു .പരമ്ബര ന്യൂസിലാന്‍ഡ് സ്വന്തമാക്കിയതോടെയാണ് അവസാന മത്സരത്തില്‍ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസനെ ഒഴിവാക്കാന്‍ ടീം മാനേജ്മെന്റ് തീരുമാനിച്ചതെന്നും ലോകകപ്പ് അടുക്കുന്നതിനാല്‍ ഒരു റിസ്‌ക്കിന് മുതിരാന്‍ തയ്യാറല്ലെന്നും പരിക്ക് മാറിയാല്‍ മുന്‍പ് തീരുമാനിച്ച പോലെ ഐ പി എല്ലിനായി വില്യംസണ് ഇന്ത്യയിലേക്ക് തിരിക്കാമെന്നും എന്നാല്‍ നൂറ് ശതമാനം പരിക്കില്‍ നിന്നും മുക്തനല്ലെങ്കില്‍ വില്യംസന്റെ വരവ് വൈകുമെന്നും ന്യൂസിലാന്‍ഡ് പരിശീലകന്‍ സ്റ്റെഡ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button