ബെയ്ജിംഗ് : ജയ്ഷെ മുഹമ്മദ് തലവനായ മസൂദ് അസറിനെ ആഗോള ഭീകര പട്ടികയിൽ ഉൾപ്പെടുത്തുന്നതിനുള്ള സമയപരിധി നാളെ അവസാനിക്കാനിരിക്കെ ലോകരാജ്യങ്ങളുടെ പിന്തുണ ഉറപ്പിക്കാൻ ഇന്ത്യ. അമേരിക്ക,യു എ ഇ ,സൗദി,തുർക്കി എന്നീ രാജ്യങ്ങളുടെ പിന്തുണയാണ് ഇന്ത്യ തേടിയിരിക്കുന്നത്. അസറിനെ ആഗോളഭീകരരുടെ പട്ടികയിൽപ്പെടുത്തിയാൽ അന്താരാഷ്ട്ര യാത്രാവിലക്കുകൾ, സ്വത്തുക്കൾ മരവിപ്പിക്കുക തുടങ്ങിയ ഗുരുതരമായ പ്രതിസന്ധികൾ അസറിനു നേരിടേണ്ടതായി വരും. പതിനഞ്ചു രാജ്യങ്ങളുടെ സുരക്ഷാ കൗൺസിലുകൾ കരിമ്പട്ടികയിൽ പെടുത്തിയിട്ടുളള ഭീകരസംഘടനയാണ് ജയ്‌ഷ് എ മുഹമ്മദ്.
വരും ദിവസങ്ങളിലാകും ഇതു സംബന്ധിച്ച പ്രമേയം ചർച്ച ചെയ്യുക.യു എ ഇ കിരീടാവകാശി ഷെയ്ഖ് ബിൻ സയീദ് അൽ നഹ്യാനുമായും,തുർക്കി പ്രസിഡന്റ് എർദോഗനുമായും മോദി ഫോണിൽ ചർച്ച നടത്തി . ഫ്രാൻസും,റഷ്യയും നേരത്തെ തന്നെ ഇന്ത്യയ്ക്കൊപ്പം എന്ന നിലപാട് സ്വീകരിച്ചിരുന്നു.മാത്രമല്ല യുഎസും,യു കെയും,ഫ്രാൻസും ഇതു സംബന്ധിച്ച ആവശ്യം നേരത്തെ ഐക്യരാഷ്ട്ര സഭാ കൗൺസിലിൽ ഉന്നയിച്ചിരുന്നു. വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ യു എസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോമായി വാഷിംഗ്ടണിൽ ചർച്ച നടത്തി .
സൗദി മന്ത്രി ആദെൽ അൽ ജുബെയ്റുമായി പ്രധാനമന്ത്രി നരേന്ദ്രമോദി,വിദേശകാര്യമന്ത്രി സുഷമ സ്വരാജ് എന്നിവർ ചർച്ച നടത്തിയിരുന്നു.2017ൽ ഫ്രാന്‍സിന്റെയും ബ്രിട്ടന്റെയും പിന്തുണയോടെ അമേരിക്ക മസൂദ് അസറിനും ജെയ്‌ഷെ മുഹമ്മദിനും എതിരേ പ്രമേയം കൊണ്ടുവന്നിരുന്നു. ചൈനയായിരുന്നു അന്നും നീക്കം തടഞ്ഞിരുന്നത്. രക്ഷാസമിതി അംഗങ്ങള്‍ക്കിടയില്‍ പൊതുധാരണ ഉണ്ടാവാത്തിനാലാണ് ഭീകരനെതിരായ നീക്കത്തെ എതിര്‍ക്കുന്നതെന്നായിരുന്നു ചൈനയുടെ വിശദീകരണം.
എന്നാൽ പാകിസ്ഥാന്റെ സമ്മർദ്ദത്തിന് വഴങ്ങിയാണ് ലോകരാഷ്ട്രങ്ങളുടെ ഈ നീക്കങ്ങളെ ചൈന എതിർക്കുന്നത് എന്നത് പകൽ പോലെ വ്യക്തമാണ്.എന്നാൽ ഈ സാഹചര്യത്തിലാണ് അമേരിക്കയും,ബ്രിട്ടനും,ഫ്രാൻസും ഇന്ത്യയ്ക്കൊപ്പം നിലയുറപ്പിച്ചിരിയ്ക്കുന്നത്.പുൽവാമ ഭീകരാക്രമണം നിന്ദ്യവും,ഭീരുത്വപരവുമെന്ന് ഐക്യരാഷ്ട്ര സംഘടന പ്രസ്താവന ഇറക്കിയതും ചൈനയുടെ എതിർപ്പ് മറികടന്നാണ്.രാജ്യാന്തര തലത്തിൽ സമ്മർദ്ദം ശക്തമാകുന്നത് ഇന്ത്യയുടെ നയതന്ത്ര വിജയമായാണ് കാണുന്നത്.
Post Your Comments