സിറിയ: ലോകത്തെ ഞെട്ടിച്ച് 20 കാരിയായ യസീദി പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. ഇരുപതുകാരിയായ തന്നെ ലൈംഗിക അടിമയാക്കി പത്ത് പേര്‍ക്ക് വീതിച്ചു നല്‍കി. ഈ പത്ത് പേര്‍ക്ക് പുറമെ വേറെയും പേര്‍ തന്നെ പ്രാപിയ്ക്കാനായി എത്തിയെന്ന് യസീദി പെണ്‍കുട്ടിയായ ഇസ്ര പറയുന്നു. ഇവരുടെ കൈയ്യില്‍ നിന്നാണ് ഇരുപതുകാരിയായ ഇസ്ര ഉള്‍പ്പെടെ ഏഴ് യസിദികള്‍ രക്ഷപ്പെട്ടത്. കഴിഞ്ഞ ഏഴാം തീയ്യതി രാത്രിയിലാണ് ഏഴ് യസിദികള്‍ സാഹസികമായി രക്ഷപ്പെട്ട് യുഎസ് നിയന്ത്രണത്തിലുള്ള സിറിയന്‍ ഡേമോക്രാറ്റിക് ഫോഴ്‌സസില്‍ എത്തിയത്. ഇസ്രയെക്കൂടാതെ അദിബ എന്ന യുവതിയും രക്ഷപ്പെട്ട യസിദികളുടെ കൂട്ടത്തിലുണ്ട്.
ഇസ്ര തന്നെയാണ് പത്തോളം പുരുഷന്‍മാര്‍ക്ക് തന്നെ ലൈംഗിക അടിമയായി ഐഎസ് തീവ്രവാദികള്‍ നല്‍കിയെന്ന് വെളിപ്പെടുത്തിയത്. വിമോചനത്തിന്റെ ഭാഗമായി ഇസ്രയും അദിബയും അവരുടെ ശിരോവസ്ത്രം അഴിച്ചെടുക്കുകയും സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്സസിന്റെ ഭാഗമായുള്ള വിമന്‍ പ്രൊട്ടക്ഷന്‍ യൂണിറ്റിലെ യോദ്ധാക്കളുടെ സാന്നിധ്യത്തില്‍ അത് കത്തിക്കുകയും ചെയ്തു.
ഇസ്ലാമിക് സ്റ്റേറ്റ് പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും ലൈംഗിക അടിമയാക്കാറുണ്ട്. പെണ്‍കുട്ടികളെ ലൈംഗിക അടിമകളാക്കുകയും ആണ്‍കുട്ടികളെ പഠിപ്പിക്കുകയുമാണ് ചെയ്യുന്നത്.
Post Your Comments