ലാഹോര്‍: ഏഴു വര്‍ഷം പാക് തടവില്‍ കഴിഞ്ഞ ഇന്ത്യക്കാരന് മോചനം. അതിര്‍ത്തി കടന്ന് ജമ്മു കശ്മീരില്‍ നിന്ന് പാകിസ്ഥാനിലെത്തിയ ഗുലാം ക്വാദിര്‍ ആണ് മാതൃരാജ്യത്തേയ്ക്ക് തിരിച്ച് എത്തിയത്.
അതിര്‍ത്തി കടന്നെത്തിയ ഗുലാമിനെ പാക് റേഞ്ചേഴ്സാണ് പിടികൂടിയത്. തുടര്‍ന്ന് ഇയാളെ പാകിസ്ഥാന്‍ ഏഴ് വര്‍ഷം തടവ് ശിക്ഷ വിധിച്ചിരുന്നു. ഇത് പൂര്‍ത്തീകരിച്ചാണ് ഗുലാം തിരികെ എത്തുന്നത്. ഗുലാം ക്വാദിറിനെ ഇന്നലെയാണ് വാഗാ അതിര്‍ത്തിയില്‍ ബിഎസ്എഫിനു കൈമാറിയത്. അതേസമയം കഴിഞ്ഞമാസം പാക് അതിര്‍ത്തികടന്ന ബാലനെ പാക്കിസ്ഥാന് താക്കീത് നല്കി തിരിച്ചയച്ചിരുന്നു. കുട്ടി അബദ്ധത്തിലാണ് അതിര്‍ത്തി കടന്നെത്തിയതെന്ന് മനസ്സിലാക്കിയെ തുടര്‍ന്നായിരുന്നു ഇത്.
Post Your Comments