അഹമ്മദാബാദ്: പാട്ടീദാര്‍ സമരത്തിലൂടെ ഉയർന്നുവന്ന ഹര്‍ദ്ദിക് പട്ടേല്‍ ഒടുവിൽ കോണ്‍ഗ്രസിൽ ചേർന്നു.അഹമ്മദാബാദില്‍ ചേര്‍ന്ന കോൺഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയില്‍ പാർട്ടി അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയിൽ നിന്നാണ് ഹർദ്ദിക് പട്ടേൽ കോൺഗ്രസ് അംഗത്വമെടുത്തത്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഗുജറാത്തിൽ നിന്ന് മത്സരിക്കുന്നതിനുവേണ്ടിയാണ് കോൺഗ്രസിൽ ചേർന്നതെന്നാണ് സൂചന.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് ഹര്‍ദ്ദിക്ക് പട്ടേല്‍ കോണ്‍ഗ്രസ്സിനെ പിന്തുണച്ചിരുന്നെങ്കിലും ഔദ്യോഗികമായി സഖ്യം രൂപീകരിച്ചിരുന്നില്ല. ഹര്‍ദ്ദിക്കുമായി ഔദ്യോഗികമായി തന്നെ സഖ്യമുണ്ടായിരുന്നെങ്കില്‍, കൂടുതല്‍ സീറ്റുകള്‍ നേടാന്‍ കഴിയുമായിരുന്നുവെന്ന് വിലയിരുത്തല്‍ കോണ്‍ഗ്രസിലുണ്ടായിരുന്നു. എന്നാൽ നിഷ്പക്ഷ ലേബലിൽ നിന്നിരുന്നതിനാലാണ് ഹർദ്ദിക്കിന് പട്ടീദാർ സമുദായത്തിന്റെ പിന്തുണ ലഭിച്ചിരുന്നതെന്നും കോൺഗ്രസിന്റെ ഭാഗമായതോടെ ഭൂരിഭാഗം സമുദായാംഗങ്ങളും ഹർദ്ദിക്കിന് എതിരാകുമെന്നുമാണ് വിലയിരുത്തൽ.
അതിനാൽ ഔദ്യോഗികമായി ഹർദ്ദിക് കോൺഗ്രസ് പാളയത്തിലെത്തിയെങ്കിലും വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ അത് പാർട്ടിക്ക് വലിയ നേട്ടമുണ്ടാക്കാനായേക്കില്ല.ജാംനഗറില്‍ നിന്നും മത്സരിക്കാന്‍ ഹർദ്ദിക് താത്പര്യം പ്രകടിപ്പിച്ചുവെന്നാണ് റിപ്പോർട്ട്.
Post Your Comments