കൊല്‍ക്കത്ത•സീറ്റ് ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് പശ്ചിമ ബംഗാളിലെ പ്രമുഖ കോണ്‍ഗ്രസ് വനിതാ നേതാവ് ദീപാ ദാസ് മുന്‍ഷി ബി.ജെ.പിയിലേക്ക്. ബംഗാളിലെ കോണ്‍ഗ്രസ് – ഇടത് ധാരണയെ തുടര്‍ന്ന് റായ് ഗഞ്ചില്‍ സീറ്റ് ലഭിക്കാതിരുന്നതില്‍ പ്രതിഷേധിച്ചാണ് തീരുമാനം.
അന്തരിച്ച മുന്‍ കേന്ദ്ര മന്ത്രി പ്രിയ രഞ്ജന്‍ ദാസ് മുന്‍ഷിയുടെ ഭാര്യയാണ് ദീപ.
സി.പി.എം പിബി അംഗം മുഹമ്മദ് സലീമിന്റെ സിറ്റിംഗ് സീറ്റായ ഇവിടെ സ്ഥാനാര്‍ഥിയെ നിര്‍ത്തരുതെന്ന് സി.പി.എം അഭയാര്‍ഥിച്ചിരുന്നു. സി.പി.എം സിറ്റിംഗ് സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തില്ലെന്ന് നേരത്തെ കോണ്‍ഗ്രസും വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസ് മത്സരിക്കാതെ സീറ്റ് നഷ്ടമായാല്‍ ദീപ ദാസ് മുന്‍ഷി മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥിയാകുമെന്നാണ് റിപ്പോര്‍ട്ട്.
പശ്ചിമ ബംഗാളില്‍ ആറ് സീറ്റുകളില്‍ കോണ്‍ഗ്രസ്-സിപിഎം ധാരണ ഉണ്ടായിരുന്നു. അതിലുള്‍പ്പെട്ടതാണ് റായ്ഗഞ്ച്. 2006 മുതല്‍ 2009 വരെ നിയമസഭാംഗമായിരുന്ന ദീപ, ദാസ് മുന്‍ഷി രോഗബാധിതനായി രാഷ്ട്രീയത്തില്‍ നിന്നു പിന്മാറിയതിനെ തുടര്‍ന്ന് 2009 ല്‍ ദീപ റായ്ഗഞ്ചില്‍ മത്സരിക്കുകയും വിജയിക്കുകയും ചെയ്തിരുന്നു. രണ്ടാം യുപിഎയില്‍ കേന്ദ്ര സര്‍ക്കാരില്‍ സഹമന്ത്രിയായ ദീപ 2014 ല്‍ 1634 വോട്ടിനാണ് പരാജയപ്പെട്ടത്.
Post Your Comments