Latest NewsIndia

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ഒരിക്കല്‍ കൂടി മോദിയെ അനുവദിക്കില്ലെന്ന് കോൺഗ്രസ്

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമർശനവുമായി കോൺഗ്രസ്. പ്രധാനമന്ത്രി രാഷ്ട്രീയ നേട്ടത്തിനായി ജനങ്ങളുടെ വികാരം വെച്ച്‌ കളിക്കുകയാണെന്നും രാജ്യത്തെ സുപ്രധാന സ്ഥാപനങ്ങളെയെല്ലാം ബിജെപി ഭരണം നശിപ്പിക്കുകയാണെന്നും കോൺഗ്രസ് ആരോപിച്ചു. ജനങ്ങളെ വിഡ്ഢിയാക്കാനും തെറ്റിദ്ധരിപ്പിക്കാനും ഒരിക്കല്‍ കൂടി മോദിയെ അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ്സ് വക്താവ് ആനന്ദ്ശര്‍മ്മ പറയുകയുണ്ടായി. അഹമ്മദാബാദില്‍ ചേര്‍ന്ന പാര്‍ട്ടിയുടെ പ്രവര്‍ത്തക സമിതി യോഗത്തിലാണ് അഭിപ്രായം ഉയര്‍ന്നത്.

നരേന്ദ്രമോദി ‘വിക്റ്റിം കര്‍ഡ്’ കളിക്കുകയാണെന്നും പക്ഷെ ഈ രാജ്യത്തെ ജനങ്ങളാണ് അദ്ദേഹത്തിന്റെ തെറ്റായ നയങ്ങളുടെ ഇരയെന്നും സോണിയാ ഗാന്ധി പറയുകയുണ്ടായി. നിലവിലെ ഭരണത്തില്‍ വ്യാവസായിക വളര്‍ച്ച പതിയെയായെന്നും തൊഴിലില്ലായ്മ കൂടിയെന്നും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പറയുകയുണ്ടായി. ആര്‍എസ്‌എസ് ബിജെപി പ്രത്യയശാസ്ത്രത്തെ തോല്‍പിക്കാനുള്ള ഒരു ത്യാഗവും അധികമാവില്ലെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button