തൃശൂര്‍: എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ നിന്ന് സിഎന്‍ ജദേവന്‍ എംപി ഇറങ്ങിപ്പോയി. പ്രസംഗിക്കാന്‍ വിളിച്ചില്ലെന്നാരോപിച്ചായിരുന്നു ജയദേവന്റെ പ്രതിഷേധം. കണ്വെന്ഷന് വേദിയില്‍ സിപിഐ ദേശീയ എക്സിക്ക്യൂട്ടീവ് അംഗം കെപി രാജേന്ദ്രന് പ്രസംഗിച്ചു കൊണ്ടിരുന്നപ്പോഴായിരുന്നു ഇറങ്ങിപ്പോക്ക്. നേരത്തേ, തന്നെ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയതായി ആരോപിച്ച് ജയദേവന്, രാജേന്ദ്രനെതിരെ പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു.
അതേസമയം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുത്ത പരിപാടിയില്‍ നിന്നാണ് ജയദേവന് ഇറങ്ങിപ്പോയത്. പാര്‍ട്ടിയുടെ രാജ്യത്തെ തന്നെ ഏക എംപിയാണ് ജയദേവന്. വരുന്ന തെരഞ്ഞെടുപ്പിലും മത്സര രംഗത്തിറങ്ങാന്‍ അദ്ദേഹം താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നല്‍ ഇതിനെതിരെ കെപി രാജേന്ദ്രന് ഉള്‍പ്പെടെയുള്ളവര്‍ ശക്തമായി രംഗത്തെത്തി. തുടര്‍ന്ന് തൃശൂരില്‍ രാജാജി മാത്യു തോമസിനെ മത്സരിപ്പിക്കാന്‍ നേതൃത്വം തീരുമാനിക്കുകയായിരുന്നു.
ഇതില്‍ ജയദേവന് അമര്‍ഷമുണ്ട്. ജയദേവന് ഇത് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുമ്പോള്‍ എംപി തന്നെ പ്രതിസന്ധി സൃഷ്ടിക്കുന്നതിത് പ്രവര്‍ത്തകര്‍ക്കുള്ളില്‍ തന്നെ പ്രതിഷേധത്തിന് സാഹചര്യമൊരുക്കുകയാണ്.
Post Your Comments