Latest NewsIndiaNews

ബാന്‍ സര്‍ഫ് എക്‌സല്‍ ക്യാംപയിന്‍ നടത്തുന്നവരെ നിങ്ങള്‍ ഇതും നിരോധിക്കുമോ… പഴയ പരസ്യം പൊക്കി ട്രോളന്മാര്‍

സര്‍ഫ് എക്‌സലിന്റെ പുതിയ പരസ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. മതസൗഹാര്‍ദം വിളിച്ചോതുന്ന പരസ്യത്തില്‍ മനുഷ്യനാണ് വലുതെന്ന് വിളിച്ചോതുന്നു. ഇതി നമുക്ക് നല്‍കുന്നത് നനുത്ത പുഞ്ചിരിയാണ്. എന്നാല്‍ ഈ പരസ്യം ഉത്തേരേന്ത്യന്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് ലൗ ജിഹാദ് പരത്തലും ആണ്. അതിന്റെ ഭാഗമായാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ബാന്‍ സര്‍ഫ് എക്സല്‍ ക്യാംപയിനുമായി അവരെത്തിയത്.

പക്ഷേ പരസ്യം മലയാളികളടക്കമുള്ള സൗത്ത് ഇന്ത്യന്‍ ജനത എറ്റെടുത്തതോട് കൂടിയാണ് കളി മാറിയത്. ഫെയ്സ്ബുക്കിലും ട്വിറ്ററിലും പ്രചരിപ്പിച്ച ഹേറ്റ് ക്യാപയന്‍ എല്ലാം ഇക്കൂട്ടര്‍ തകര്‍ത്തു കളഞ്ഞു. പകരം സര്‍ഫ് എകസലിന് പിന്തുണ നല്‍കിക്കൊണ്ട് നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തു. ഇപ്പോള്‍ 2016 ല്‍ ഇറങ്ങിയ ബിഗ് ബസാര്‍ പരസ്യം കുത്തിപ്പൊക്കി കൊണ്ടു വരികയാണ് ട്രോളന്മാര്‍. ഒരു മുസ്ലീം ഡോക്ടര്‍ തന്റെ നോമ്പുതുറ ഉപേക്ഷിച്ച് ജോലിയിലേക്ക് പോകുന്നതും മറ്റുമാണ് പരസ്യം പറയുന്നത്. 2016 ലെ റംസാന്‍ മാസത്തില്‍ പുറത്തിറങ്ങിയ പരസ്യമാണ് ഇത്. സംഘികള്‍ ഈ പരസ്യവും ബാന്‍ ചെയ്യുമോ എന്നാണ് ട്രോളന്മാര്‍ ചോദിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button