Latest NewsCinema

ബാക്കി വന്ന തുണിയാണോ കുര്‍ത്തയ്ക്ക് ഉപയോഗിച്ചത്… ആലിയയെ ട്രോളി സോഷ്യല്‍ മീഡിയ

മുകേഷ് അംബാനിയുടെ മകന്റെ വിവാഹം താര സാന്നിധ്യം കൊണ്ട് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. അന്ന് താരസുന്ദരിമാര്‍ ധരിച്ച വസ്ത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ അതില്‍ ആലിയ ഭട്ടിന്റെയും കരണ്‍ ജോഹറിന്റെയും വസ്ത്രത്തെ ചുറ്റിപ്പറ്റിയാണ് ഇപ്പോള്‍ ചര്‍ച്ച പുരോഗമിക്കുന്നത്.

ആകാശ് അംബാനിയുടെ വിവാഹദിനത്തില്‍ ആലിയയും കരണും ഒരേ നിറത്തിലുളള വസ്ത്രം ധരിച്ചതാണ് ചര്‍ച്ചകള്‍ക്ക് തുടക്കം. ആലിയ ഒരു മഞ്ഞ ലഹങ്കയും കരണ്‍ മഞ്ഞ കുര്‍ത്തയുമാണ് ധരിച്ചത്. ഒന്ന് സൂക്ഷിച്ച് നോക്കിയാല്‍ ഇരുവരും ധരിച്ച തുണിയും ഒന്നായിരുന്നു. രണ്ടു പേരുടെയും ഡിസൈനര്‍ സബ്യസാചി ആണ്. എന്തായാലും ഇവരുടെ ചിത്രങ്ങള്‍ക്ക് താഴെ കമന്റ് മഴയായിരുന്നു. ആലിയയുടെ ബാക്കി വന്ന തുണിയാണോ കരണ്‍ കുര്‍ത്തയ്ക്കു വേണ്ടി ഉപയോഗിച്ചത്, ബാക്കി വന്ന തുണിയില്‍ ലഹങ്ക ഡിസൈന്‍ ചെയ്ത് സബ്യസാചി ആലിയയെ പറ്റിച്ചേ, ഇങ്ങനെ പോകുന്നു കമന്റുകള്‍. രണ്‍ബീറിനെ ചുറ്റിപ്പറ്റിയും കമന്റുകളുണ്ട്.

https://www.instagram.com/p/Bu0BzJGBVLq/?utm_source=ig_embed

https://www.instagram.com/p/Bu0EPyvhQgt/?utm_source=ig_embed

shortlink

Related Articles

Post Your Comments

Related Articles


Back to top button