Latest NewsNattuvartha

മങ്കയം ചെക്ക് ഡാം നവീകരണത്തിനായി അനുവദിച്ചത് 15 ലക്ഷം

അനുവദിച്ചത് 15 ലക്ഷം

വെള്ളരിക്കുണ്ട്: മങ്കയം ചെക്ക് ഡാം നവീകരണത്തിനായി അനുവദിച്ചത് 15 ലക്ഷം .കല്ലംചിറ വെള്ളരിക്കുണ്ട് തോടിന് കുറുകെയുള്ള മങ്കയം ചെക്ക് ഡാമിന്റെ നവീകരണത്തിനായാണ് 15 ലക്ഷം രൂപ അനുവദിച്ചത്. 15 വര്‍ഷം പഴക്കമുള്ള ചെക്ക് ഡാമിന്റെ ഡാമിന്റെ അടിഭാഗം കോണ്‍ക്രീറ്റ് നശിക്കുകയും പലകകള്‍ ദ്രവിക്കുകയും ചെയ്തിരുന്നു.

അപകടാവസ്ഥയിലായിരുന്ന , ഏതുസമയവും തകര്‍ന്നുവീഴാവുന്ന അവസ്ഥയിലെത്തിയ ചെക്ക്ഡാമിന്റെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി പഞ്ചായത്തംഗം ടോമി വട്ടയ്ക്കാട്ട് മന്ത്രി ഇ.ചന്ദ്രശേഖരന് നല്‍കിയ നിവേദനത്തെത്തുടര്‍ന്നാണ് തുക അനുവദിച്ചത്

shortlink

Related Articles

Post Your Comments

Related Articles


Back to top button