Latest NewsIndia

മസൂദിനെ മോചിപ്പിച്ചതില്‍ അജിത് ഡോവലിനു പങ്ക് : ചിതം പുറത്തുവിട്ട് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ജെയ്ഷ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ ഇന്ത്യയില്‍ നിന്ന് കാണ്ഡഹാറില്‍ കൊണ്ടു പോയി മോചിപ്പിച്ചത് കേന്ദ്ര സര്‍ക്കാരാണെന്ന  ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. മസൂദിനെ കാണ്ഡഹാറില്‍ എത്തിച്ചത് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലാണെന്നാണ് രാഹുലിന്റെ ആരോപണം. അജിത് ഡോവലിന്റെ പങ്ക് വെളിവാക്കുന്ന ചിത്രം രാഹുല്‍ ട്വിറ്ററിലൂടെ പുറത്തു വിട്ടു. മസൂദ് അസ്ഹറിനെ കൈമാറുന്ന ദൃശ്യത്തില്‍ അജിത് ഡോവലിനെ രാഹുല്‍ പ്രത്യേകം മാര്‍ക്ക് ചെയ്തിട്ടുണ്ട്.

40 ധീരജവാന്‍മാരുടെ ജീവന്‍ കവര്‍ന്ന മസൂദിനെ ആരാണ് വിട്ടയച്ചതെന്ന് ജവാന്‍മാരുടെ കുടുംബത്തോട് മോദി പറയണം. നിങ്ങളുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവ് അസ്ഹറിനെ പാകിസ്ഥാനിലേയ്ക്ക് അയക്കാന്‍ ഇടപാട് നടത്തിയ ആളാണെന്ന് അതിനൊപ്പം പറയണമെന്നും രാഹുല്‍ പറഞ്ഞു.

മോദിയോട് ഒരു ചോദ്യം മാത്രമേ ചോദിക്കാനുള്ളൂവെന്നും, പുല്‍വാമയില്‍ ആരാണ് സിആര്‍പിഎഫ് ജവാന്‍മാരെ കൊന്നത്. ആരാണ് ആ കൊലയാളികളുടെ നേതാവ്. അയാളുടെ പേരാണ് മസൂദ് അസ്ഹര്‍. നിങ്ങളുടെ സര്‍ക്കാരാണ് അയാളെ മോചിപ്പിച്ച് പാക്കിസ്ഥാനിലേയ്ക്ക് അയച്ചത്- രാഹുല്‍ പറഞ്ഞു.മോദി, താങ്കളെപ്പോലെയല്ല ഞങ്ങള്‍ ഭീകരവാദത്തിനു മുന്നില്‍ മുട്ടുമടക്കില്ലെന്നും രാഹുല്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button