ബംഗലൂരു: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ പരാമർശവുമായി കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അനന്ത് കുമാർ ഹെഗ്ഡെ. പാകിസ്താനിലെ ബലാകോട്ടിൽ നടന്ന ഇന്ത്യൻ വ്യോമാക്രമണത്തിനു രാഹുൽ തെളിവ് ചോദിക്കുന്നതും, മുസ്ലീം ആയ പിതാവിനും ക്രിസ്ത്യാനിയായ മാതാവിനും പിറന്ന രാഹുൽ ഹിന്ദു ആണെന്നതിന്റെ തെളിവ് ചോദിക്കുന്നതും ഒരുപോലെയാണെന്നു അദ്ദേഹം പറഞ്ഞു. ബംഗലൂരുവിൽ പാർട്ടി പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സർജിക്കൽ സ്ട്രൈക്കിന് തെളിവ് എവിടെയാണെന്നാണ് ഇവർ ചോദിക്കുന്നത്. ലോകം മുഴുവന്‍ ഇത് അംഗീകരിക്കുമ്പോഴാണ് ചോദ്യം. പൂണൂല് ധാരിയായ ഹിന്ദുവെന്ന് സ്വയം വിളിക്കുന്ന മുസ്ലിം ആണ് ഈ ചോദ്യം ചോദിക്കുന്നത്. മുസ്ലീം ആയ പിതാവിനും ക്രിസ്ത്യാനിയായ മാതാവിനും പിറന്ന മകനാണ് രാഹുൽ ഗാന്ധി. അദ്ദേഹം ഹിന്ദുവാണെന്നതിന് എന്താണ് തെളിവ്?’- അനന്ത് ഹെഗ്ഡെ ചോദിച്ചു.
#WATCH: Union Minister Ananth Hegde says on Rahul Gandhi, “They want proof of surgical strikes even when whole world acknowledged it. This Muslim who calls himself a ‘janeudhari Hindu’, son of a Muslim father & a Christian mother, does he have proof that he is a Hindu”? (10.3.19) pic.twitter.com/FWXFky5jXH
— ANI (@ANI) March 11, 2019
Post Your Comments