
തൃശൂര്‍: രണ്ടു സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. തൃശൂർ കടങ്ങോട് സ്വദേശികളായ പ്രജോദ്, സത്യൻ എന്നിവര്‍ക്കാണ് വെട്ടേറ്റത്. പ്രജോദിന് തലയ്ക്കും സത്യന് കാലിനുമാണ് വെട്ടേറ്റത്. ഇവരെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റുകിടന്ന പ്രജോദിനെ ആശുപത്രിയിലേക്ക് കൊണ്ടു പോകുവാൻ എത്തിയ ഓട്ടോറിക്ഷ തല്ലിതകർക്കുകയും, അതിലുണ്ടായിരുന്ന സത്യനെ വെട്ടി പരുക്കേൽപ്പിക്കുകയുമായിരുന്നു. ആക്രമണത്തിന് പിന്നിൽ ആര്‍എസ്എസ് ആണെന്ന ആരോപണവുമായി സിപിഎം രംഗത്തെത്തി.
Post Your Comments