KeralaLatest NewsIndia

കേരളത്തിലെ ഏറ്റവും ശ്രദ്ധേയ മണ്ഡലമായി തിരുവനന്തപുരം

ഔദ്യോഗികമായി അറിയിപ്പൊന്നും ഉണ്ടായില്ലെങ്കിലും ബിജെപിക്കായി ബുക്ക് ചെയ്ത എല്ലായിടത്തും രാജേട്ടനുവേണ്ടി പ്രവർത്തകർ ചുവരെഴുത്തു തുടങ്ങിക്കഴിഞ്ഞു.

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് അങ്കത്തിൽ കേരളത്തിൽ ഏറ്റവും ശ്രദ്ധേയ മണ്ഡലമായി മാറുകയാണ് തിരുവനന്തപുരം. അനന്തപുരി പിടിക്കാൻ മിസോറാം ഗവർണ്ണർ സ്ഥാനം രാജി വെച്ച് കുമ്മനം രാജശേഖരൻ കളത്തിലിറങ്ങുന്നത് രാഷ്ട്രീയ കേരളം ഏറെ പ്രധാന്യത്തോടെയാണ് ചർച്ച ചെയ്യുന്നത്. സിറ്റിംഗ് എം പി ശശി തരൂരിന് വെല്ലു വിളി ഉയർത്തി കുമ്മനവും സി ദിവാകരനും രംഗത്തിറങ്ങുമ്പോൾ മണ്ഡലത്തെ കാത്തിരിക്കുന്നത് ശക്തമായ മത്സരമാണ്. ഔദ്യോഗികമായി അറിയിപ്പൊന്നും ഉണ്ടായില്ലെങ്കിലും ബിജെപിക്കായി ബുക്ക് ചെയ്ത എല്ലായിടത്തും രാജേട്ടനുവേണ്ടി പ്രവർത്തകർ ചുവരെഴുത്തു തുടങ്ങിക്കഴിഞ്ഞു.

ശശി തരൂരിന് വേണ്ടിയുള്ള കൊണ്ഗ്രെസ്സ് പ്രചാരണവും ആരംഭിച്ചു കഴിഞ്ഞു. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപെട്ടു തരൂരിന്റെ വിവാദ പ്രസ്താവനകൾ ആയുധമാക്കുകയാണ് ബിജെപി പ്രവർത്തകർ. തെരഞ്ഞെടുപ്പില്‍ ശബരിമല ഒരു നിമിത്തമാകുമെന്ന് കുമ്മനം രാജശേഖരന്‍ .എല്ലാവരുടെയും വിശ്വാസത്തെ ബാധിക്കുന്ന കാര്യമാണ് ശബരിമലയെന്നും ഭരണഘടനാപരമായ അവകാശം നേടിയെടുക്കാന്‍ ഒരു ജനത നടത്തിയ പോരാട്ടമാണെന്നും കുമ്മനം പറഞ്ഞു.തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ബിജെപിക്കൊപ്പം നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.മത സ്വാതന്ത്ര്യം കൃസ്ത്യാനിയ്ക്കും, മുസ്ലീമിനും, ഹിന്ദുവിനും ഒരു പോലെ വേണ്ടതാണ്. മത സ്വാതന്ത്ര്യത്തിന്, ആരാധനാ സ്വാതന്ത്ര്യത്തിന് നേരെ നടന്ന കടന്നു കയറ്റമാണ് ശബരിമല വിഷയത്തില്‍ ഉണ്ടായത്.

അതിനെ ചെറുക്കുക എല്ലാ മതസ്ഥരുടെയും ആവശ്യമാണ്. ശബരിമല എന്നത് കേവലം ഒരു മതവിഷയമല്ല. അതിനുമപ്പുറം ഭരണഘടനാവകാശം സ്ഥാപിക്കുന്നതിന് വേണ്ടി ഒരു ജനത നടത്തിയ ധീരോദാത്ത പോരാട്ടത്തിന്റെ ചരിത്രമാണ്.  ബിജെപിയും എന്‍ഡിഎയും ജനങ്ങള്‍ക്കൊപ്പം നിന്നു. ആയിരക്കണക്കിന് പേരെയാണ് കള്ളക്കേസില്‍ കുടുക്കിയത്. കേരളത്തില്‍ നടന്നത് മതപീഡനമാണ്. കേരളത്തില്‍ മാത്രമേ മതപീഡനം നടന്നുള്ളു. മതസ്ഥാപനങ്ങളെ സ്വന്തം പിടിയൊതുക്കി കറവപ്പശുവാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ നടന്ന പോരാട്ടമായിരുന്നു ശബരിമല സമരം. അത് എല്ലാ മതക്കാര്‍ക്കും വേണ്ടിയുള്ളതായിരുന്നു, ചര്‍ച്ച്‌ ആക്ടും, ദേവസ്വം ആക്ടും എല്ലാം ഇതിന്റെ ഭാഗമാണ്. ഇതിനെതിരെ വലിയ പ്രതിഷേധം ജനങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകുമെന്നും കുമ്മനം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button