സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നവര്‍ക്കു ശക്തമായ മുന്നറിയിപ്പുമായി ടിക് ടോക് വിഡിയോ. വനിതാ ദിനത്തിലാണ് വീഡിയോ പുറത്തിറങ്ങിയത്. ഈ വനിതാദിനത്തിലാണ് വീഡിയോ പുറത്തിറങ്ങിയത്. വളരെക്കുറച്ച് സമയത്തിനുള്ളില്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. അമ്മയോടും സഹോദരിയോടും മാത്രം മാന്യമായി പെരുമാറിയാല്‍ മതിയോ എന്ന ചോദ്യമാണ് ഈ വിഡിയോയിലൂടെ ഉന്നയിക്കുന്നത്.
വഴിയിലൂടെ നടന്നു പോകുന്ന െപണ്‍കുട്ടിയെ ഒരു സംഘം സുഹൃത്തുക്കള്‍ മുഖം മൂടി, ബലം പ്രയോഗിച്ച് ഒഴിഞ്ഞ സ്ഥലത്തേക്കു കൊണ്ടുപോകുന്നു. ഇതിനുശേഷം പെണ്‍കുട്ടിയെ നിലത്തുകിടത്തി ബലം പ്രയോഗിച്ചു പിടിച്ചുവയ്ക്കുന്നു. ഈ സംഘത്തിന്റെ നേതാവ് ഇവര്‍ക്കടുത്തെത്തി പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്താന്‍ ഒരുങ്ങുന്നു. പെണ്‍കുട്ടിയുടെ മുഖത്തെ തുണി മാറ്റുന്നതോടെ ഇയാള്‍ ഞെട്ടിത്തരിക്കുന്നു. നിസ്സഹായയായി കിടക്കുന്ന, രക്ഷിക്കണേ എന്ന് അലറി വിളിക്കുന്ന പെണ്‍കുട്ടി അയാളുടെ സഹോദരിയാണ്. കൂട്ടുകാരുടെ പിടിയില്‍നിന്നു സഹോദരിയെ മോചിപ്പിക്കുന്നു. ദേഷ്യവും സങ്കടവും സഹിക്കാനാവാതെ പെണ്‍കുട്ടി കരഞ്ഞുകൊണ്ടു പോകുന്നതും സഹോദരനും സുഹൃത്തുക്കളും തലതാഴ്ത്തി നില്‍ക്കുന്നതുമാണ് അവസാന രംഗം.
എന്തുകൊണ്ട് അമ്മയും സഹോദരിയും മകളും മാത്രം. എല്ലാ സ്ത്രീകളെയും ബഹുമാനിക്കൂ’ എന്ന കുറിപ്പിനൊപ്പം @awezdarbar എന്ന ടിക്ടോക് അക്കൗണ്ടിലാണ് ഈ വിഡിയോ പ്രത്യക്ഷപ്പെട്ടത്. 23 ലക്ഷം ലൈക്കുകളാണ് ഈ വിഡിയോയ്ക്കു ലഭിച്ചത്. സംഭാഷണങ്ങളില്ലാത്ത വിഡിയോയുടെ ദൈര്‍ഘ്യം 45 സെക്കന്റ്. നിരവധി അഭിനന്ദനങ്ങള്‍ ലഭിച്ച വിഡിയോ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ക്കും വഴിതുറന്നു.
Post Your Comments