![p s sreedharan pillai](/wp-content/uploads/2018/11/p-s-sreedharan-pillai-2.jpg)
തിരുവനന്തപുരം: തെരഞ്ഞെടുപ്പിനെ നേരിടാന്‍ മൂന്‍കൂട്ടിയുള്ള തയ്യാറെടുപ്പുകള്‍ ബിജെപി നടത്തിയിട്ടുണ്ടെന്നും തികഞ്ഞ ആത്മവിശ്വാസമാണ് ഉള്ളതെന്നും വ്യക്തമാക്കി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള. കേരളത്തില്‍ വോട്ടെടുപ്പ് ഏപ്രില്‍ 23 നായതിനാല്‍ പ്രചരണത്തിന് മതിയായ സമയം ലഭിക്കും. കേരളത്തിന്റെയും ബിജെപിയുടെയും ചരിത്രത്തില്‍ ബിജെപിക്കും എന്‍ഡിഎയ്ക്കും അനുകൂലമായി വിധി ഉണ്ടാകാന്‍ പോകുന്ന തെരഞ്ഞെടുപ്പാണ് ഇത്. ബിജെപി സ്ഥാനാർത്ഥികളുടെ അന്തിമ പട്ടിക തയാറാകുമെന്നും എന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
ഏഴ് ഘട്ടങ്ങളിലായാണ് ഇത്തവണ തെരഞ്ഞടുപ്പ് നടക്കുന്നത്. ഏപ്രില്‍ 11 നാണ് ആദ്യ ഘട്ട തെരഞ്ഞെടുപ്പ്. രണ്ടാം ഘട്ടം ഏപ്രില്‍ 18 നും മൂന്നാം ഘട്ടം ഏപ്രില്‍ 23 നും നാലാം ഘട്ടം ഏപ്രില്‍ 29 നും അഞ്ചാം ഘട്ടം മെയ് ആറിനും ആറാം ഘട്ടം മേയ് 12 നും ഏഴാം ഘട്ടം മെയ് 19 നുമാണ് നടക്കുന്നത്. ഏപ്രില്‍ 23 നാണ് കേരളത്തില്‍ തെരഞ്ഞടുപ്പ് നടക്കുന്നത്.
Post Your Comments