Latest NewsIndia

ഭീകരതയുടെ ഇരയാകാന്‍ ഇന്ത്യയെ കിട്ടില്ല; മോദി

ഗാസിയാബാദ്: തുടര്‍ച്ചയായി നടന്നുകൊണ്ടിരിക്കുന്ന ഭീകരതയുടെ ഇരയാകാന്‍ ഇന്ത്യയെ കിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അനേക ദശകങ്ങളായി രാജ്യവും അനേകം കുടുംബങ്ങളും ഭീകരതയുടെയും മാവോയിസത്തിന്റെയും വിഘടനവാദത്തിന്റെയും വേദന അനുഭവിച്ചുകൊണ്ടിരിക്കയാണ്. പുല്‍വാമയിലും ഉറിയിലും നടന്ന ആക്രമണം ഹൃദയഭേദകമാണ്. എല്ലാക്കാലവും ഈ വേദന പേറാനാവില്ല. സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സിന്റെ (സിഐഎസ്എഫ്) 50-ാം വാര്‍ഷികാഘോഷച്ചടങ്ങില്‍ പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ശക്തമായ ചില നടപടികള്‍ എടുത്തതായി, ബാലാക്കോട്ടില്‍ നടത്തിയ ആക്രമണം സൂചിപ്പിച്ച് മോദി പറഞ്ഞു. കൃത്യനിര്‍വഹണത്തിനിടയില്‍ കൊല്ലപ്പെടുന്നവരുടെ പ്രതീക്ഷയ്‌ക്കൊത്ത് സര്‍ക്കാരിന് ഉയരേണ്ടതുണ്ട്. വെല്ലുവിളികളെ നേരിടാന്‍ സൈന്യത്തിന് ആവശ്യമായ എല്ലാ ആധുനിക ഉപകരണങ്ങളും സര്‍ക്കാര്‍ വാങ്ങുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button