
മുംബൈ: തലമുടി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ചെയ്ത് രണ്ട് ദിവസത്തിനുള്ളില്‍ 43കാരന്‍ മരിച്ചു. 43കാരനായ ശ്രാവണ്‍ ചൗധരി ബിസിനസുകാരനാണ്. മുംബൈയിലെ സാക്കി നാകയില്‍ ശനിയാഴ്ചയാണ് സംഭവം.
മുടി മാറ്റി വച്ചതിന് ശേഷം വീട്ടിലെത്തിയ ശ്രാവണിന് ശക്തമായ ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടു. കൂടാതെ കഴുത്തും മുഖവും ചൊറിഞ്ഞ് വീര്‍ത്ത് വരുകയും ചെയ്തു. ശ്രാവണിനെ പോവായ് ഹിരണനന്ദിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അലര്‍ജിക് റിയാക്ഷനായ അനാഫൈലക്‌സിസ് (anaphylaxis) ആണെന്ന് കണ്ടെത്തി. തുടര്‍ന്നാണ് മരണം സംഭവിച്ചത്. ദ്രുതഗതിയില്‍ ഉണ്ടാവുന്ന മാരകമായ ഒരു അലര്‍ജി പ്രക്രിയയാണ് അനാഫൈലക്‌സിസ്. പ്രാണികളുടെ കുത്തേല്‍ക്കുന്നതിനെ തുടര്‍ന്നോ, ഭക്ഷണത്തിനോടോ, മരുന്നിനോടുള്ള സമ്പര്‍ക്കത്തെ തുടര്‍ന്നോ ഉണ്ടാവുന്നതാണിത്. ചൊറിച്ചില്‍, ചുവന്നു തടിക്കല്‍, പിടലി വീക്കം, ശ്വാസതടസം, കുറഞ്ഞ രക്തസമ്മര്‍ദം മുതലവയാണ് അനാഫൈലക്‌സിന്റെ ലക്ഷണങ്ങള്‍. കൃത്യമായ ചികിത്സ കൃത്യ സമയത്തു കൊടുത്തില്ലെങ്കില്‍ മരണം വരെ സംഭവിക്കാം.
Post Your Comments