ഭോപ്പാല്‍ : ഹെയര്‍ ട്രാന്‍സ്പ്ലാന്റ് വഴി മുടി മാറ്റിവെയ്ക്കലിന് വിധേയനായ യുവാവ് മരണത്തിന് കീഴടങ്ങി. ബിഹാര്‍ സ്പെഷ്യല്‍ ആംഡ് പോലീസ് ഉദ്യോഗസ്ഥന് മനോരഞ്ജന്‍ പാസ്വാന് (28) ആണ് മരിച്ചത്. മെയ് 11 നാണ് മനോരഞ്ജന്റെ വിവാഹം ഉറപ്പിച്ചിരുന്നത്. തലയുടെ മുന്‍ഭാഗത്തെ മുടി നഷ്ടപ്പെട്ടതിനാല്‍, ഹെയര്‍ ട്രാന്‍സ്പ്ലാന്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. പാട്നയിലെ ബോറിംഗ് റോഡിലുള്ള ഹെയര്‍ ട്രാന്‍സ്പ്ലാന്റ് ആന്‍ഡ് സ്കിന്‍ കെയര്‍ സെന്ററിലായിരുന്നു മനോരഞ്ജന്റെ ചികിത്സ. ഡൗണ്‍ പേയ്മെന്റായി മനോരഞ്ജന്‍ 11,767 രൂപ നല്കി. പ്രതിമാസം 4000 രൂപ ഇഎംഐയായും നല്‍കണമായിരുന്നു.
മാര്‍ച്ച് 9നാണ് മുടി മാറ്റിവച്ചത്. അതിനുശേഷം അദ്ദേഹം ഷെയ്ഖ്പുരയിലേക്ക് മടങ്ങി. പെട്ടെന്ന്, രാത്രിയില്‍ കടുത്ത തലവേദനയും നെഞ്ച് വേദനയും അനുഭവപ്പെട്ടു. തുടര്‍ന്ന്, മനോരഞ്ജനെ ഉടന്‍ ഹെയര്‍ ട്രാന്‍സ്പ്ലാന്റ് ആന്‍ഡ് സ്കിന്‍ കെയര്‍ സെന്ററില്‍ എത്തിച്ചു. ഗുരുതരാവസ്ഥ കണ്ട് സ്കിന്‍ കെയര്‍ സെന്റര്‍ അദ്ദേഹത്തെ റൂബന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മനോരഞ്ജന്‍ മരണപ്പെട്ടു.
Post Your Comments