![](/wp-content/uploads/2016/10/hair-transplant.jpg)
മലപ്പുറം; ചരിത്രം കുറിച്ച് മലപ്പുറം താലൂക് ആശുപത്രി. സ്വകാര്യ ആശുപത്രിയില്‍ ഒന്നര ലക്ഷം രൂപ വില വരുന്ന ശസ്ത്രക്രിയയായ തലമുടി വെച്ച് പിടിപ്പിക്കല്‍ ( ഹെയര്‍ ട്രാന്‍സ് പ്ലാന്റ് )വിജയകരമായി ഇവിടെ പൂര്‍ത്തിയാക്കി. അതും വെറും 500 രൂപയുടെ ചിലവില്‍!! ഇതാദ്യമായാണ് ഒരു താലൂക്ക് ആശുപത്രിയില്‍ തലമുടി വെച്ചുപിടിപ്പിക്കല്‍ പോലെയുള്ള ഒരു കോസ്മെറ്റിക് സര്‍ജറി നടത്തുന്നത്. ഡോക്ടര്‍ എം. പ്രത്യുഷയാണ് ശസ്ത്രക്രിയക്ക് നേതൃത്വം കൊടുത്തത്.
നിലവില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ ഈ ചികിത്സ ലഭ്യമാണെങ്കിലും വിദഗ്ദ്ധരായ ഡോക്ടര്‍മാരില്ലാത്തതിനാല്‍ നടത്താറില്ല.മലപ്പുറം താലൂക് ആശുപത്രിയില്‍ തുടങ്ങിയ പുതിയ സൌന്ദര്യ ചികിത്സാ യൂണിറ്റില്‍ പലതരം സൌന്ദര്യ ചികിത്സകള്‍ ലഭ്യമാണ്.ജനകീയ ആരോഗ്യ മുന്നേറ്റത്തിലെ മലപ്പുറം മാതൃകയുടെ പുതിയ ഉദാഹരണമാണ് ആശുപത്രിയിലെ സൌന്ദര്യ ചികിത്സാ വിഭാഗം എന്ന് ഡോക്ടര്‍ അജേഷ് രാജന്‍ പറഞ്ഞു.
ചികിത്സാ വിഭാഗം അനുവദിച്ചിരുന്നെങ്കിലും പണച്ചിലവേറിയ സജ്ജീകരണങ്ങള്‍ ലഭിച്ചിരുന്നില്ല.മലപ്പുറം മുണ്ടുപറമ്പ് യുവജന സ്പോര്‍ട്സ് ക്ലബാണ് ഉപകരണങ്ങള്‍ സൌജന്യമായി സംഭാവന നല്‍കിയത്.ആശുപത്രിയിലെ ശസ്ത്രക്രിയാനന്തര വാര്‍ഡ് , ഓ പി വിഭാഗം എന്നിവിടങ്ങളില്‍ ജനകീയ പങ്കാളിത്തത്തോടെ കൂടുതല്‍ സൌകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും ഡോക്ടര്‍ അജേഷ് രാജന്‍ പറഞ്ഞു.
Post Your Comments