
മലപ്പുറം : വീട് കുത്തിത്തുറന്ന് മോഷണം നടത്തുന്നതിനിടെ വീട്ടുകാര്‍ തിരിച്ചെത്തി. മോഷ്ടാക്കള്‍ രക്ഷപ്പെട്ടു. പുത്തൂര്‍ പള്ളിക്കല്‍ വിപികെഎംഎം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ വി.പി.അബ്ദുല്‍ അസീസിന്റെ അടച്ചിട്ട വീട് കുത്തിത്തുറന്ന് അകത്തു കയറിയ മോഷ്ടാക്കള്‍ വീട്ടുകാര്‍ തിരിച്ചെത്തിയെന്ന് കണ്ട് ഓടി രക്ഷപ്പെട്ടു.
മുന്‍വാതിലിന്റെ പൂട്ടു പൊളിച്ച് കയറിയ മോഷ്ടാക്കള്‍ അലമാരയുടെ പൂട്ടും തകര്‍ത്തു. ഉച്ചയ്ക്ക് 2.30ന് കുടുംബസമേതം വൈലത്തൂരില്‍ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ അസീസും കുടുംബവും രാത്രി 8.45ന് തിരിച്ചെത്തിയപ്പോള്‍ മോഷ്ടാക്കള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. പൊലീസില്‍ പരാതി നല്‍കി. സമീപത്തെ സിസി ടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചുവരികയാണ്
Post Your Comments