തിരുവനന്തപുരം: വയനാട് വൈത്തിരിയില്‍ നടന്ന മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ മജിസ്റ്റീരിയല്‍ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടു. 6 മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കണം. ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസ് പുറത്തിറക്കിയ ഉത്തരവിലാണ് ഇക്കാര്യം നിര്‍ദേശിച്ചിട്ടുള്ളത്. അന്വേഷണത്തിനായി വയനാട് ജില്ലാ കളക്ടര്‍ എ ആര്‍ അജയ കുമാറിനെ ചുതലപ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി.
മാര്‍ച്ച് ആറിന് വൈത്തിരിയില്‍ തണ്ടര്‍ബോള്‍ട്ടും മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് നേതാവ് സിപി ജലീല്‍ കൊല്ലപ്പെട്ടിരുന്നു. ഏറ്റുമുട്ടല്‍ നടന്നിട്ടില്ലെന്നും ഏകപക്ഷീയമായി കൊലപ്പെടുത്തുകയായിരുന്നുവെന്നും സി പി ജലീലിന്റെ കുടുംബം ആരോപിച്ചിരുന്നു. സുപ്രീം കോടതി ഉത്തരവ് പ്രകാരം ഇത്തരം ഏറ്റുമുട്ടലുകളില്‍ ക്രൈം ബ്രാഞ്ച് അന്വേഷണവും മജിസ്റ്റരീയല്‍ അന്വേഷണവും ആവശ്യമാണ്. കേസില്‍ നേരെത്തെ തന്നെ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഇതനുസരിച്ച് കണ്ണൂര്‍ ക്രൈം ബ്രാഞ്ച് എസ്പി ശ്രീനിവാസന്റെ നേതൃത്വത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്.
Post Your Comments