മാള്‍ഡ: പണ്‍വാണിഭ സംഘത്തിനെതിരെ സമരം നയിച്ച എഴുപതുകാരനെ അടിച്ചുകൊന്നു. പഞ്ചിമ ബംഗാളിലാണ് സംഭവം. ദുഖു ഹൈദര്‍ എന്ന ആളാണ് ദാരുണമായി കൊല ചെയ്യപ്പെട്ടത്.
ഇയാള്‍ പമ്പ്‌നപാരയിലെ പെണ്‍വാണിഭ സംഘത്തിനെതിരെ സമരം ചെയ്തു വരികയായിരുന്നു. ഇതില്‍ വിരോധം തോന്നിയ ഒരു സംഘം ദുഖുവിനെ കമ്പിയും ഇഷ്ടികയും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ പരിക്കു പറ്റിയ ഇയാളെ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ശ്യാം ഹൈദര്‍ എന്നയാളും ഭാര്യ ചന്ദനയും സുഹൃത്തും കൂടി പെണ്‍വാണിഭ കേന്ദ്രം നടത്തുന്നതായി മനസിലാക്കിയ ദുഖു ഇവര്‍ക്കെതിരെയാണ്
സമരം ചെയ്തത്. കൂടാതെ പെണ്‍വാണിഭ സംഘത്തെ കുറിച്ച് നാട്ടുകാരും ദുഖുവിനോട് പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന്് സംഘാംഗങ്ങള്‍ ചേര്‍ന്ന് ദുഖുവിനെ മര്‍ദ്ദിച്ചവശനാക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ആശുപത്രിയില്‍ വച്ചാണ് ഇയാള്‍ മരിച്ചത്.
Post Your Comments