കണ്ണൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനില്ലെന്ന് വ്യക്തമാക്കി കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരന്‍. സംസ്ഥാന രാഷ്ടീയത്തില്‍ നില്‍ക്കാനാണ് താല്‍പര്യമെന്നും തന്റെ നിലപാട് കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുകയുണ്ടായി. കണ്ണൂരില്‍ നിന്ന് കെ.സുധാകരന്‍ വീണ്ടും മത്സരിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അദ്ദേഹം പിന്മാറുകയായിരുന്നു. നേരത്തെ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ മല്‍സരിക്കാനില്ലെന്ന് അറിയിച്ചിരുന്നു. സംഘടനാ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായതിനാല്‍ മല്‍സര രംഗത്ത് ശ്രദ്ധ ചെലുത്താന്‍ കഴിയില്ലെന്ന കാരണമാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. അതേസമയം കെ.പി.സി.സി പ്രസിഡന്റ് സ്ഥാനമാണ് കെ. സുധാകരൻ ലക്ഷ്യം വെക്കുന്നതെന്നാണ് സൂചന. മുല്ലപ്പള്ളി രാമചന്ദ്രന്‍ വടകരയില്‍ മത്സരിച്ചാല്‍ ഈ സ്ഥാനം ലഭിക്കുമെന്നും അദ്ദേഹം കണക്കാക്കുന്നു.
Post Your Comments