
മാള്‍ഡ: പെണ്‍വാണിഭ സംഘത്തിനെതിരെ പ്രതികരിച്ച വൃദ്ധനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ദുഖു ഹൈദര്‍ എന്ന എഴുപത്തൊന്നുകാരനാണ് മരണമടഞ്ഞത്. പശ്ചിമ ബംഗാളിലാണ് സംഭവം. ഇവിടെ പബ്നാപാരയില്‍ പ്രവര്‍ത്തിച്ചിരുന്ന പെണ്‍വാണിഭ സംഘത്തിനെതിരെ പ്രതിഷേധം അറിയിച്ച് ദുഖു ഹൈദര്‍ സമരം ചെയ്തിരുന്നു.
അതില്‍ പ്രകോപിതരായ പെണ്‍വാണിഭ സംഘത്തില്‍പെട്ടവരാണ് ആണ് ഈ വൃദ്ധനെ അടിച്ച് കൊന്നത്. കമ്പിയും ഇഷ്ടികയും ഉപയോഗിച്ചായിരുന്നു ആളുകളുടെ ആക്രമണം. അക്രമണത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പബ്നാപാരയില്‍ താമസമാക്കിയ ശ്യാം ഹൈദര്‍ എന്ന വ്യക്തിയും ഭാര്യ ചന്ദനയും സുഹൃത്തും കൂടി പെണ്‍വാണിഭ കേന്ദ്രം നടത്തുന്നതായി ദുഖു മനസിലാക്കി. തുടര്‍ന്ന് ദുഖു ഹൈദര്‍ ഇവര്‍ക്കെതിരെ സമരം ചെയ്യുകയായിരുന്നു. നാട്ടുകാരും ഇവിടെ പെണ്‍വാണിഭം നടക്കുന്നതായി ദുഖുവിനോട് പറഞ്ഞിരുന്നു. എന്നാല്‍ സമരത്തില്‍ പെണ്‍വാണിഭ സംഘം പ്രകോപിതരായി. തുടര്‍ന്ന് സംഘാംഗങ്ങള്‍ ചേര്‍ന്ന് ദുഖുവിനെ മര്‍ദ്ദിച്ചവശനാക്കുകയായിരുന്നു.
Post Your Comments